x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കെ​ട്ടി​ക്കൊ​ണ്ടു​വ​ന്ന പെ​ണ്ണു​ങ്ങ​ളെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ കാ​ഴ്ച​വ​ച്ചു'; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി സി​പി​എം നേ​താ​വ്


Published: December 15, 2025 10:19 AM IST | Updated: December 15, 2025 10:41 AM IST

മ​ല​പ്പു​റം: സ്ത്രീ​ക​ൾ​ക്കെ​തി​രെ വി​വാ​ദ പ്ര​സം​ഗ​വു​മാ​യി സി​പി​എം നേ​താ​വ്. സി​പി​എം തെ​ന്ന​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും കൊ​ട​ക്ക​ൽ വാ​ർ​ഡി​ൽ​നി​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സ​യ്യി​ദ് അ​ലി മ​ജീ​ദാ​ണ് അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി​യ​ത്.

സ​യ്യി​ദ് അ​ലി മ​ജീ​ദി​നെ തോ​ൽ​പി​ക്കാ​ൻ വേ​ണ്ടി കെ​ട്ടി​ക്കൊ​ണ്ടു​വ​ന്ന പെ​ണ്ണു​ങ്ങ​ളെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ കാ​ഴ്ച​വ​ച്ചു എ​ന്ന​ട​ക്ക​മാ​ണ് ഇ​യാ​ൾ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​ത്.

'വ​നി​താ ലീ​ഗി​നെ പ​റ​യാ​ൻ പാ​ടി​ല്ല, ജ​മീ​ല​ത്താ​ത്ത മാ​സ്ക് വ​ച്ച് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ ജ​മീ​ല​ത്താ​ത്താ​നെ മാ​ത്ര​മ​ല്ല, പാ​ണ​ക്കാ​ട്ടെ ത​ങ്ങ​ൾ​മാ​രെ വ​രെ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യും പ​റ​യും. അ​ത് കേ​ൾ​ക്കാ​ൻ ആ​ണ​ത്ത​വും ഉ​ളു​പ്പും ഉ​ള്ള​വ​ൻ മാ​ത്രം ഈ ​പ​രി​പാ​ടി​ക്കി​റ​ങ്ങി​യാ​ൽ മ​തി. അ​ല്ലെ​ങ്കി​ൽ വീ​ട്ടു​മ്മ​യാ​യി ക​ഴി​ഞ്ഞാ​ൽ മ​തി'.

"അ​ന്യ ആ​ണു​ങ്ങ​ളു​ടെ മു​ന്നി​ൽ പോ​യി നി​സാ​ര​മാ​യ ഒ​രു വോ​ട്ടി​നു​വേ​ണ്ടി, സെ​യ്ത​ല​വി മ​ജീ​ദി​നെ തോ​ൽ​പി​ക്കാ​ൻ വേ​ണ്ടി, കെ​ട്ടി​ക്കൊ​ണ്ടു​വ​ന്ന പെ​ണ്ണു​ങ്ങ​ളെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ കാ​ഴ്ച​വ​യ്ക്കാ​ന​ല്ല എ​ന്ന് ഇ​വ​ർ മ​ന​സി​ലാ​ക്ക​ണം. ഞ​ങ്ങ​ളൊ​ക്കെ മ​ക്ക​ളെ കൊ​ണ്ട് ക​ല്യാ​ണം ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ​ക്കൊ​ക്കെ പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക്ക​ൾ വീ​ട്ടി​ലു​ണ്ട്. അ​തൊ​ക്കെ ഞ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ കൂ​ടെ അ​ന്തി​യു​റ​ങ്ങാ​നും ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ കൂ​ടെ അ​ന്തി​യു​റ​ങ്ങാ​നു​മാ​ണ്'. -എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​സം​ഗം.

പാ​ർ​ട്ടി ചു​മ​ത​ല താ​ൽ​ക്കാ​ലി​ക​മാ​യി മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി​യാ​ണ് സ​യ്യി​ദ് അ​ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ഈ ​വാ​ർ​ഡി​ൽ 20 ഓ​ളം വ​നി​താ​ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ വോ​ട്ട് തേ​ടി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു.

അ​തേ​സ​മ​യം, അ​ന്യ​പു​രു​ഷ​ൻ​മാ​ർ​ക്ക് മു​ന്നി​ൽ സ്ത്രീ​ക​ളെ ഇ​റ​ക്കി വോ​ട്ടു​തേ​ടി​യ​തി​നെ​യാ​ണ് താ​ൻ വി​മ​ർ​ശി​ച്ച​ത് എ​ന്നാ​ണ് സ​യ്യി​ദ് അ​ലി​യു​ടെ ന്യാ​യീ​ക​ര​ണം. മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു എ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. സ​യ്യി​ദ് അ​ലി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​സ്‍​ലിം ലീ​ഗ് നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : CPM leade controversial statement ldf cpm

Recent News

Up