x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ട് സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ


Published: December 15, 2025 04:48 AM IST | Updated: December 15, 2025 04:48 AM IST

 കാ​സ​ർ​ഗോ​ഡ്: ചെ​റു​വ​ത്തൂ​രി​ലെ സി​പി​എം- ലീ​ഗ് സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. ആ​റ് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ആ​യി​രു​ന്നു സം​ഘ​ർ​ഷം.

സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​ൻ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ര്‍, ചെ​റു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ലീ​ഗി​ന്‍റെ വി​ജ​യ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ സി​പി​എ​മ്മും സി​പി​എ​മ്മി​ന്‍റെ വി​ജ​യ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ ലീ​ഗും ത​മ്മി​ൽ വാ​ക്ക് ത​ര്‍​ക്കം ഉ​ണ്ടാ​യി.

പി​ന്നീ​ട​ത് ക​ല്ലേ​റി​ലേ​ക്കും സം​ഘ​ഷ​ത്തി​ലേ​ക്കും നീ​ങ്ങു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : muslim league cpm

Recent News

Up