x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എ​സി​ന്‍റെ പ​ത്മ​വി​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​ര​ത്തെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം


Published: January 26, 2026 10:42 AM IST | Updated: January 26, 2026 10:42 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന് പ​ത്മ​വി​ഭൂ​ഷ​ൺ ല​ഭി​ച്ച​ത് സ്വാ​ഗ​തം ചെ​യ്ത് സി​പി​എം. മു​ൻ​കാ​ല​ത്ത് പ​ത്മ പു​ര​സ്കാ​രം നേ​താ​ക്ക​ൾ നി​ഷേ​ധി​ച്ച​ത് അ​വ​രു​ടെ നി​ല​പാ​ടെ​ന്ന് സി​പി​എം വി​ശ​ദീ​ക​രി​ച്ചു.

അം​ഗീ​കാ​ര​ത്തി​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം പാ​ര്‍​ട്ടി​ക്കും സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

'മു​മ്പ് പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​ര്‍ അ​വ​ര​വ​രു​ടേ​താ​യ നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​പ്പോ​ള്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ഇ​ല്ല. വി​എ​സി​ന്‍റെ കു​ടും​ബം അ​തി​നെ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍​ക്കെ​ല്ലാം അ​തി​ല്‍ സ​ന്തോ​ഷ​മാ​ണ്. ഞ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു'.-എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

Tags : CPM V.S Padma Vibhushan award

Recent News

Up