x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളിലെ അമിത ഫോണ്‍ ഉപയോഗം കടിഞ്ഞാണിടാന്‍ ഡി-ഡാഡ്

റോ​​​ബി​​​ന്‍ ഏ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ്
Published: February 13, 2026 12:46 AM IST | Updated: February 13, 2026 12:46 AM IST

കോ​​​ട്ട​​​യം: കു​​​ട്ടി​​​ക​​​ളി​​​ലെ അ​​​മി​​​ത​​​മാ​​​യ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് ക​​​ടി​​​ഞ്ഞാ​​​ണി​​​ടാ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ്. സ്‌​​​ക്രീ​​​നു​​​ക​​​ള്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​യും അ​​​ടി​​​മ​​​ക​​​ളാ​​​ക്കു​​​ക​​​യും ത​​​ന്മൂ​​​ലം നി​​​ര​​​വ​​​ധി സം​​​ഭ​​​വ​​​ങ്ങ​​​ളും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും വ​​​ര്‍ധി​​​ച്ചുവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ അ​​​ടി​​​യ​​​ന്തി​​​ര ഇ​​​ട​​​പെ​​​ട​​​ല്‍.

ഡി-​​​ഡാ​​​ഡ് അ​​​ഥ​​​വാ ഡി​​​ജി​​​റ്റ​​​ല്‍ ഡി-​​​അ​​​ഡി​​​ക്ഷ​​​ന്‍ എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ​​​ദ്ധ​​​തി പ്ര​​​ധാ​​​ന​​​മാ​​​യും കൗ​​​ണ്‍സലിം​​​ഗി​​​ലൂ​​​ടെ കു​​​ട്ടി​​​ക​​​ള്‍ക്ക് ഡി​​​ജി​​​റ്റ​​​ല്‍ അ​​​ടി​​​മ​​​ത്ത​​​ത്തി​​​ല്‍നി​​​ന്ന് മോ​​​ച​​​ന​​​മെ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം​​​വ​​​യ്ക്കു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യം, വ​​​നി​​​താ​​​-ശി​​​ശു വി​​​ക​​​സ​​​നം, വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം പു​​​റ​​​ത്തുവി​​​ട്ട​​​ത്.

മ​​​നഃ​​​ശാ​​​സ്ത്ര വി​​​ദ​​​ഗ്ധ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ കു​​​ട്ടി​​​ക​​​ളെ അ​​​ഡി​​​ക്ഷ​​​നി​​​ല്‍നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള തെ​​​റാ​​​പ്പി, കൗ​​​ണ്‍സലിം​​​ഗ്, മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. അ​​​മി​​​ത​​​മാ​​​യ സ്‌​​​ക്രീ​​​ന്‍ ടൈം ​​​പ​​​ഠ​​​ന​​​ത്തെ​​​യും സാ​​​മൂ​​​ഹി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ​​​യും ഒ​​​രു​​​പോ​​​ലെ ബാ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള പോ​​​ലീ​​​സ് സോ​​​ഷ്യ​​​ല്‍ പോ​​​ലീ​​​സിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്ര​​​വ​​​ര്‍ത്ത​​​നം. ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ത​​​ന്നെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഒ​​​രു പ​​​ദ്ധ​​​തി പോ​​​ലീ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്ന​​​തും പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

കൗ​​​ണ്‍സലിം​​​ഗി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ക്കാ​​​യി മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​വും പ​​​ദ്ധ​​​തി ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ന്നു. ഇ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​റു സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​ല​​​വി​​​ല്‍ ഇ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍ മു​​​ഖാ​​​ന്തി​​​രം ഡി​​​ജി​​​റ്റ​​​ല്‍ അ​​​ഡി​​​ക‌്ഷ​​​ന്‍റെ ദോ​​​ഷ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക്ലാ​​​സു​​​ക​​​ളും കു​​​ട്ടി​​​ക​​​ള്‍ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ക്കും നേ​​​രി​​​ട്ടു​​​ള്ള കൗ​​​ണ്‍സ​​​ലിം​​​ഗും ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന് തു​​​ട​​​ര്‍ച്ച​​​യാ​​​യാ​​​ണ് ഡി-​​​ഡാ​​​ഡ് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​പ​​​യോ​​​ഗം, ഫോ​​​ണ്‍ ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​മ്പോ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​കോ​​​പ​​​നം, ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​ഡി​​​ക്ഷ​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ​​​ണം.

ഇ​​​ത്ത​​​രം അ​​​ടി​​​മ​​​ത്തം അ​​​മി​​​ത ദേ​​​ഷ്യം, അ​​​ക്ര​​​മാ​​​സ​​​ക്ത​​​രാ​​​ക​​​ല്‍, ആ​​​ത്മ​​​ഹ​​​ത്യാ പ്ര​​​വ​​​ണ​​​ത, വി​​​ഷാ​​​ദം, പ​​​ഠ​​​ന​​​ത്തി​​​ലെ ശ്ര​​​ദ്ധ​​​ക്കു​​​റ​​​വ് എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ഗു​​​രു​​​ത​​​ര പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും കൊ​​​ണ്ടെ​​​ത്തി​​​ക്കു​​​ന്നു. ഡി-​​​ഡാ​​​ഡി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ 949790200 എ​​​ന്ന ന​​​മ്പ​​​റി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ഡി ​​​ഡാ​​​ഡി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യും ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ല്‍ പ​​​റ​​​യു​​​ന്നു.

Tags : D-Dad phone use children Kerala Police

Recent News

Up