കാസർഗോഡ്: കേരള - കർണാടക അതിർത്തിക്ക് സമീപം ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരുവുനായ കടിച്ചുകൊന്നതാണെന്നാണ് സംശയം. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Tags : Deadbody found kasargod police case