x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി


Published: December 26, 2025 11:16 AM IST | Updated: December 26, 2025 11:16 AM IST

ഇ​ടു​ക്കി: മേ​രി​കു​ള​ത്തി​നു സ​മീ​പം മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി. ഡോ​ർ​ലാ​ൻ​ഡ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പു​ളി​ക്ക​മ​ണ്ഡ​പ​ത്തി​ൽ റോ​ബി​ൻ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ ഇ​ട​ത്തി​പ്പ​റ​മ്പി​ൽ സോ​ജ​നെ (45) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി മേ​രി​കു​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​ബി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ‌‌

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ സോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : kills friend youth murder police

Recent News

Up