x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ച്ചൂ​ർ പാ​ട​ശേ​ഖ​ര​ത്ത് താ​റാ​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ


Published: December 10, 2025 10:58 PM IST | Updated: December 10, 2025 10:58 PM IST

കോ​ട്ട​യം: വെ​ച്ചൂ​ർ കോ​ലാം​പു​റ​ത്തു​ക​രി പാ​ട​ശേ​ഖ​ര​ത്ത് താ​റാ​വു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ട​ത്തും വ​ര​മ്പി​ലു​മാ​യി 20 ഓ​ളം താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്ത് താ​റാ​വു​ക​ളെ ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ തീ​റ്റ​തേ​ടാ​നാ​യി വി​ടാ​റു​ണ്ട്. ഇ​ങ്ങ​നെ വി​ട്ട താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്.

ച​ത്ത താ​റാ​വു​ക​ൾ ചീ​ഞ്ഞ​ളി​ഞ്ഞ് ക​ടു​ത്ത ദു​ർ​ഗ​ന്ധ​മു​യ​രു​ന്ന​തി​നാ​ൽ റോ​ഡി​ലൂ​ടെ മൂ​ക്കു​പൊ​ത്തി പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. താ​റാ​വു​ക​ൾ ച​ത്ത​തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ജ​ല മ​ലി​നീ​ക​ര​ണ​മോ അ​സു​ഖ​ബാ​ധ മൂ​ല​മോ ആ​കാം താ​റാ​വു​ക​ൾ ച​ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : ducks died vechoor

Recent News

Up