x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: February 2, 2026 01:15 AM IST | Updated: February 2, 2026 01:15 AM IST

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര നി​ല​യ്ക്ക​ൽ തെ​ക്ക​തി​ൽ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ അ​മ്മി​ണി (66) ആ​ണ് മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പെ​രും​കു​ള​ത്തി​ലാ​ണ് അ​മ്മി​ണി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ വ​ട​ക്കേ കു​ളി​ക്ക​ട​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക്ഷേ​ത്ര പ​രി​സ​ര​ത്ത് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​മ്മി​ണി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ വൈ​കു​ന്നേ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ര​ണ്ടാം​ഘ​ട്ട തൈ​പ്പൂ​യ കാ​വ​ടി​യാ​ട്ടം ത​ട​സ​പ്പെ​ട്ടു.

ഇ​തേ തു​ട​ർ​ന്ന് കു​ള​ത്തി​ലെ ശു​ദ്ധി​ക​ല​ശ പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണ് അ​മ്മി​ണി​യു​ടേ​ത്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ര​ഞ്ജു- ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (17) ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്വൈ​ത്.

Tags : alappuzha haripad death temple pond

Recent News

Up