x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം; അ​ന്യ​സ്ത്രീ-​പു​രു​ഷ​ന്മാ​ര്‍ തെ​രു​വി​ലി​റ​ങ്ങി കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് മ​തം അം​ഗീ​ക​രി​ക്കി​ല്ല: കാ​ന്ത​പു​രം


Published: December 19, 2025 07:18 AM IST | Updated: December 19, 2025 08:26 AM IST

കോ​ഴി​ക്കോ​ട്: ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പേ​രി​ല്‍ മ​ത ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​തും മ​ത​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും അ​വ​മ​തി​ക്കു​ന്ന​തും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ സം​ഘ​ടി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്യ​സ്ത്രീ - പു​രു​ഷ​ന്മാ​ര്‍ കൂ​ടി​ച്ചേ​ര്‍​ന്നും കെ​ട്ടി​പ്പി​ടി​ച്ചും പ​ര​സ്പ​രം കൈ​കൊ​ട്ടി​യും തെ​രു​വി​ലി​റ​ങ്ങി പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും അ​ഴി​ഞ്ഞാ​ടു​ന്ന​തും മ​തം അ​നു​വ​ദി​ക്കാ​ത്ത രീ​തി​യി​ലു​ള്ള ആ​ഭാ​സ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും കാ​ന്ത​പു​രം പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ള്‍​ക്ക് അ​വ​രു​ടേ​താ​യ സ​മ്പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യ​വും മാ​ന്യ​ത​യും ഇ​സ്‌​ലാം വ​ക​വ​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട് അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കു​പോ​ലും വി​ല​ക​ല്‍​പ്പി​ക്കാ​തെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ മേ​ലി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Election victory celebration Religion not accept celebration men and women streets Kanthapuram

Recent News

Up