x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർക്കലയിൽ പ്രിന്‍റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരി മരിച്ചു


Published: December 6, 2025 03:02 PM IST | Updated: December 6, 2025 03:02 PM IST

തിരുവനന്തപുരം:വർക്കലയിൽ പ്രിന്‍റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരി മരിച്ചു. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ മീന (51) ആണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്‍റിംഗ് പ്രസിലായിരുന്നു അപകടം.

മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപത് വർഷമായി പ്രിന്‍റിംഗ് പ്രസിൽ ജോലി ചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.

Tags : Employee death printing press

Recent News

Up