x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: January 11, 2026 08:42 AM IST | Updated: January 11, 2026 08:42 AM IST

കൊച്ചി: തൊ​ടു​പു​ഴ-​കോ​ലാ​നി ബൈ​പ്പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കോ​ലാ​നി ബൈ​പ്പാ​സി​ൽ തോ​ട്ട​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ഭി​ഷേ​കും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ള​മ​ശ്ശേ​രി ഗ​വ​ൺ​മെ​ന്‍റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ഷേ​ക്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഭി​ഷേ​കി​ന്‍റെ സ​ഹ​പാ​ഠി​യും കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യു​മാ​യ കി​ര​ൺ രാ​ധാ​കൃ​ഷ്ണ​ന് (19) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ഭി​ഷേ​കി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ര​ൺ നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Engineering student death accident

Recent News

Up