x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ർ പാ​വ​ങ്ങ​ൾ, ചി​ല്ല​റ പൈ​സ വ​ർ​ധി​പ്പി​ച്ച​തി​നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്തി​ന്; ത​ട​വു​കാ​രു​ടെ വേ​ത​ന വ​ർ​ധ​ന​വി​ൽ പ്ര​തി​ക​രി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ


Published: January 15, 2026 09:00 PM IST | Updated: January 15, 2026 09:11 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​തി​ദി​ന വേ​ത​നം വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്.

ഇ​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് ഇ.​പി. രം​ഗ​ത്തെ​ത്തി​യ​ത്. അ​വ​ർ പാ​വ​ങ്ങ​ള​ല്ലേ​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ഇ.​പി.​ജ​യ​രാ​ജ​ൻ വേ​ത​നം വ​ർ​ധി​പ്പി​ച്ച​തി​നെ എ​ന്തി​നാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു.

പ​ല​സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ‌ കു​റ്റ​വാ​ളി​ക​ളാ​യി പോ​യ​വ​രാ​ണ് ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. അ​വ​ർ​ക്ക് ചി​ല്ല​റ പൈ​സ വ​ർ​ധി​പ്പി​ച്ച​ത് കാ​ലോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ്. അ​തി​നെ എ​ന്തി​നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ സ​ർ​ക്കാ​ർ എ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​ദി​ന വേ​ത​നം 369 രൂ​പ​യാ​ണ്. അ​ത് വ​ർ​ധി​പ്പി​ക്കാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണെ​ന്നും ഇ.​പി ആ​രോ​പി​ച്ചു. അ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​നോ​ക്കി​യി​രു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന കൂ​ലി 152 രൂ​പ​യാ​ണ്. പു​തു​ക്കി​യ വേ​ത​ന വ്യ​വ​സ്ഥ പ്ര​കാ​രം ഇ​വ​ർ​ക്ക് 620 രൂ​പ ല​ഭി​ക്കും.

സെ​മി സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന തു​ക 127 രൂ​പ​യാ​ണ്. ഇ​ത് 560 രൂ​പ​യാ​യി ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 63 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം 530 രൂ​പ ല​ഭി​ക്കും.

Tags : ep jayarajan cpm prisoners wage ldf government

Recent News

Up