x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍പോ​ലും ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: കെ.​സി.​ വേ​ണു​ഗോ​പാ​ല്‍


Published: February 7, 2026 01:23 AM IST | Updated: February 7, 2026 01:35 AM IST

കു​​മ്പ​​ള (കാ​​സ​​ര്‍​ഗോ​​ഡ്): മൂ​​ന്നാം പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​നെ യു​​ഡി​​എ​​ഫു​​കാ​​ര്‍ മാ​​ത്ര​​മ​​ല്ല, യ​​ഥാ​​ര്‍​ഥ ക​​മ്യൂ​​ണി​​സ്റ്റു​​കാ​​ർപോലും ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്ന് എ​​ഐ​​സി​​സി സം​​ഘ​​ട​​നാ​​ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി.

പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് പു​​തു​​യു​​ഗ​​ യാ​​ത്ര​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കാ​​സ​​ര്‍​ഗോ​​ഡ് കു​​മ്പ​​ള​​യി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒ​​രി​​ക്ക​​ലും ന​​ട​​ക്കി​​ല്ലെ​​ന്നു വി​​ചാ​​രി​​ച്ച കാ​​ര്യ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞ പ​​ത്തു​​വ​​ര്‍​ഷംകൊ​​ണ്ട് ന​​ട​​പ്പാ​​ക്കി​​യെ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.

ശ​ബ​രി​മ​ല​ സ്വ​ര്‍​ണ​ക്കൊ​ള്ള മാ​ത്ര​മാ​ണ് അ​ത്ത​ര​ത്തി​ല്‍ ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന ഏ​ക സം​ഭ​വം.​ഭ​ര​ണ​പ​രാ​ജ​യം നു​ണ​പ്ര​ച​ര​ണം കൊ​ണ്ട് നേ​രി​ടാ​നാ​ണ് സി​പി​എം ശ്ര​മം. ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ടി.​പി​. ചന്ദ്രശേഖരന്‍റെയും ജീ​വ​നെ​ടു​ത്ത ഉ​ന്മൂ​ല​ന രാ​ഷ്‌​ട്രീ​യം കൈ​വി​ടാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് സി​പി​എം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും വേ​ണു​ഗോ​പാൽ ​പ​റ​ഞ്ഞു.

Tags : K.C. Venugopal Congress Puthuyouga Yatra third term government

Recent News

Up