x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി; തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു


Published: January 7, 2026 09:50 PM IST | Updated: January 7, 2026 10:06 PM IST

തൃ​ശൂ​ർ: മാ​ട​ക്ക​ത്ത​റ സ​ബ്സ്റ്റേ​ഷ​നി​ലെ പൊ​ട്ടി​ത്തെ​റി​യെ തു​ട​ർ​ന്ന് തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. ചാ​ല​ക്കു​ടി, കു​ന്നം​കു​ളം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്.

ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. വ​ലി​യ രീ​തി​യി​ലു​ള്ള ശ​ബ്ദ​ത്തോ​ടെ സ​ബ്സ്റ്റേ​ഷ​നി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ന്നും രാ​ത്രി​യോ​ടു​കൂ​ടി വൈ​ദ്യു​ത ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

Tags : explosion kseb substation madakathara power cut

Recent News

Up