x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ത്ത​ക്കാ​യ വി​ലയിടിവ് ; നഷ്‌ടത്തിൽ നട്ടംതിരിഞ്ഞ് ക​ർ​ഷ​ക​ർ പിൻവാങ്ങുന്നു


Published: January 20, 2026 12:15 AM IST | Updated: January 20, 2026 12:15 AM IST

കോ​​​​ത​​​​മം​​​​ഗ​​​​ലം: ഏ​​​​ത്ത​​​​ക്കാ​​​​യ വി​​​​ല കു​​​​ത്ത​​​​നേ ഇ​​​​ടി​​​​ഞ്ഞ​​​​തോ​​​​ടെ ക​​​​ർ​​​​ഷ​​​​ക​​​​ർ കൃ​​​​ഷി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​ന്തി​​​രി​​​യു​​​ന്നു. മെ​​​​ച്ച​​​​പ്പെ​​​​ട്ട വ​​​​രു​​​​മാ​​​​നം പ്ര​​​​തീ​​​​ക്ഷി​​​​ച്ച് ഏ​​​​ത്ത​​​​വാ​​​​ഴ കൃ​​​​ഷി ചെ​​​​യ്ത നി​​​​ര​​​​വ​​​​ധി ക​​​​ർ​​​​ഷ​​​​ക​​​​ർ വി​​​​ല​​​​യി​​​​ടി​​​​വു​​​മൂ​​​​ലം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ണ്.

സ്ഥ​​​​ലം പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്തും വാ​​​​യ്പ​​​​യെ​​​​ടു​​​​ത്തും കൃ​​​​ഷി​​​​യി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ന​​​ഷ്‌​​​ട​​​ത്തി​​​ൽ ന​​​​ട്ടം​​​​തി​​​​രി​​​​യു​​​​ന്ന​​​​ത്. മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന വി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യാ​​​​ണ് ഏ​​​​ത്ത​​​​ക്കാ​​​യ്ക്ക് ​വി​​​​പ​​​​ണി​​​​യി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന​​​ത്. നാ​​​​ട​​​​ൻ ഏ​​​​ത്ത​​​​ക്കാ​​​യു​​​ടെ ​വി​​​​ല ഇ​​​​ടി​​​​ക്കാ​​​​നാ​​​​യി ഇ​​​​ത​​​​ര​​​സം​​​​സ്ഥാ​​​​ന ലോ​​​​ബി​​​​ക​​​​ള​​​​ട​​​​ക്കം രം​​​​ഗ​​​​ത്തു​​​​ണ്ട്.

ക​​​​ർ​​​​ഷ​​​​ക​​​വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ ഒ​​​​രു കി​​​​ലോ ഏ​​​​ത്ത​​​​ക്കാ​​​​യ്ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി 25 - 30 രൂ​​​​പ​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​വി​​​​പ​​​​ണി​​​​ക​​​​ളി​​​​ൽ 20 രൂ​​​​പ മു​​​​ത​​​​ലാ​​​​ണു ലേ​​​​ലം തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. ഏ​​​​ത്ത​​​​പ്പ​​​​ഴം കി​​​​ലോ​​​​യ്ക്ക് 30 രൂ​​​​പ മു​​​​ത​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. 100 രൂ​​​​പ​​​​യ്ക്ക് മൂ​​​​ന്നു കി​​​​ലോ​​​​ഗ്രാം വി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മു​​​​ണ്ട്. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ട​​​​ൻ ഏ​​​​ത്ത​​​​പ്പ​​​​ഴം കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 40 രൂ​​​​പ​​​​വ​​​​രെ ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന ന​​​​ട​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ൾ കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 40-45 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലെ​​​​ങ്കി​​​​ലും വി​​​​ല കി​​​​ട്ട​​​​ണം. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ഇ​​​​ക്കു​​​​റി കൃ​​​​ഷി കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു. നാ​​​​ട​​​​ൻ ഏ​​​​ത്ത​​​​ക്കു​​​​ല​​​​യു​​​​ടെ വ​​​​ര​​​​വ് കൂ​​​​ടി​​​​യ​​​​തും വി​​​​ല​​​​യി​​​​ടി​​​​വി​​​​ന് ഇ​​​​ട​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ഏ​​​​ത്ത​​​​വാ​​​​ഴ​​​​കൃ​​​​ഷി കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തു കേ​​​​ര​​​​ള​​​വി​​​​പ​​​​ണി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തും വി​​​​ല​​​​യി​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​ന്ന​​​താ​​​യി വ്യാ​​​​പാ​​​​രി​​​​ക​​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ​

ത​​​റ​​​വി​​​ല​​​യി​​​ൽ കാ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 85 രൂ​​​​പ​​​​വ​​​​രെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ൾ വി​​​​ല ഇ​​​​ടി​​​​യു​​​​ന്ന​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​​ത​​​​ന്നെ പു​​​​തു​​​​കൃ​​​​ഷി​​​​യി​​​​ൽ​​​​നി​​​​ന്ന് ചെ​​​​റു​​​​കി​​​​ട ക​​​​ർ​​​​ഷ​​​​ക​​​​ർ ഉ​​​​ൾ​​​​വ​​​​ലി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഏ​​​​ത്ത​​​​വാ​​​​ഴ വി​​​​ത്ത് വി​​​​ൽ​​​​ക്കു​​​​ന്ന വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. ഈ ​​​​സീ​​​​സ​​​​ണി​​​ന്‍റെ​ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ അ​​​​ത്യാ​​​​വ​​​​ശ്യം വി​​​​ല ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്കു പു​​​​റ​​​​മേ​​​​നി​​​​ന്ന് ഏ​​​​ത്ത​​​​ക്കു​​​​ല എ​​​​ത്തി​​​​ത്തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ വി​​​​പ​​​​ണി​​​​യി​​​​ൽ നാ​​​​ട​​​​ൻ കു​​​​ല​​​​യ്ക്ക് ഡി​​​​മാ​​​​ൻ​​​​ഡി​​​​ല്ലാ​​​​താ​​​​യി.

ഏ​​​​ത്ത​​​​​ക്കു​​​​ല​​​​യ്ക്ക് 30 രൂ​​​​പ ത​​​​റ​​​​വി​​​​ല നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​തി​​​​ന്‍റെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും ചെ​​​​റു​​​​കി​​​​ട​ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്ല. ഇ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ കി​​​​ട്ടു​​​​ന്ന വി​​​​ല​​​​യ്ക്കു വി​​​​ൽ​​​​ക്കാ​​​​തെ ത​​​​ര​​​​മി​​​​ല്ലെ​​​​ന്നാ​​​​യി. വി​​​​ല​​​​യി​​​​ടി​​​​വ് ​കാ​​​​ര​​​​ണം ഏ​​​​ത്ത​​​​വാ​​​​ഴ കൃ​​​​ഷി​​​​യോ​​​​ടു​​​​ള്ള താ​​​​ത്പ​​​​ര്യ​​​​വും കു​​​​റ​​​​ഞ്ഞു​​​തു​​​​ട​​​​ങ്ങി.

കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ​​​​യും കു​​​​ര​​​​ങ്ങി​​​​ന്‍റെ​​​​യും വി​​​​വി​​​​ധ​​​​യി​​​​നം പ​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും വ​​​​വ്വാ​​​​ലി​​​​ന്‍റെ​​​​യും ശ​​​​ല്യം കാ​​​​ര​​​​ണം ഏ​​​​റെ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ന്ന മ​​​​ല​​​​യോ​​​​ര​​​ക​​​​ർ​​​​ഷ​​​​ക​​​​ർ വ​​​​ള​​​​രെ ക​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടാ​​​​ണു ​വാ​​​​ഴ​​​​ക്കൃ​​​ഷി​​​​യെ സം​​​​ര​​​​ക്ഷി​​​​ച്ചു​​​വ​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ ക​​​​ന​​​​ത്ത കാ​​​​റ്റും മ​​​​ഴ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കാ​​​​ലാ​​​​വ​​​​സ്ഥാ​​​കെ​​​​ടു​​​​തി​​​​യും പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ണ്ടാ​​​​ക്കാ​​​​റു​​​​ണ്ട്. വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സു​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും യ​​​​ഥാ​​​​ർ​​​​ഥ​​​ന​​​​ഷ്‌​​​ട​​​​ത്തി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​കാ​​​​റി​​​​ല്ല.

തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​വും കൂ​​​​ലി, വ​​​​ളം, കീ​​​​ട​​​​നാ​​​​ശി​​​​നി എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​യും ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് കൂ​​​​ട്ടി. ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ കൃ​​​​ഷി​​​വ​​​​കു​​​​പ്പോ ഇ​​​​ട​​​​പെ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​യ്​​​​ക്ക് ഏ​​​​ത്ത​​​​ക്കാ​​​​യ് സം​​​​ഭ​​​​രി​​​​ച്ച് മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റി ക​​​യ​​​റ്റു​​​മ​​​തി​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി വി​​​​പ​​​​ണ​​​​നം ന​​​​ട​​​​ത്ത​​​​ണം.

Tags : Banana farmers Banana farm Price falling

Recent News

Up