x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞ​ങ്ങാ​ട് പൊ​ട്ടി വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു


Published: December 2, 2025 08:32 PM IST | Updated: December 2, 2025 08:32 PM IST

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് പൊ​ട്ടി വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. ചെ​മ്മ​ട്ടം​വ​യ​ൽ സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ൻ (65) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് കു​ഞ്ഞി​രാ​മ​നെ ഷോ​ക്കേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​വി​ലെ പ​ത്തോ​ടെ വ​യ​ലി​ൽ അ​ട​ക്ക പ​റി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ഞ്ഞി​രാ​മ​ൻ എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഉ​ച്ച​യോ​ടെ നാ​ട്ടു​കാ​രാ​ണ് വ​യ​ലി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ഞ്ഞി​രാ​മ​ന്‍റെ ക​യ്യി​ൽ വൈ​ദ്യു​ത ക​മ്പി പി​ണ​ഞ്ഞു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ ഹോ​സ്ദു​ർ​ഗ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : farmer eletroculation death kanhangad electric line

Recent News

Up