x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരില്‍ ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം; കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു


Published: January 29, 2026 10:52 AM IST | Updated: January 29, 2026 12:55 PM IST

കൊച്ചി: പെരുമ്പാവൂരില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. പുലര്‍ച്ചെ തീ പുകയുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇ-സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഫയലുകളും കത്തിനശിച്ചു. എംസി റോഡില്‍ പട്ടാലില്‍ നഗരസഭ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ-സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ആര്‍ടിഒ ഓഫീസിലെ റെക്കോര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും ഉടന്‍ ഫയര്‍ഫോഴ്‌സ് തീയണച്ചതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. പഴയ ലൈസന്‍സും ആര്‍സി ബുക്കും ഇരിക്കുന്ന മുറി ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

Tags : Fire e-Seva Perumbavoor

Recent News

Up