x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ജ​യ​ല​ക്ഷ്മി സി​ല്‍​ക്സി​ലെ തീ​പി​ടിത്തം; ഫ​യ​ർ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്


Published: February 19, 2026 09:43 AM IST | Updated: February 19, 2026 10:09 AM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജ​യ​ല​ക്ഷ്മി സി​ല്‍​ക്സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്. കെ​ട്ടി​ട​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ എ​ല്ലാം കു​ത്തി നി​റ​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന പ​രാ​മ​ര്‍​ശം. ഗോ​ഡൗ​ണി​ലാ​ണ് വ​സ്ത്ര​ങ്ങ​ൾ നി​റ​ച്ചി​രു​ന്ന​ത്. ഇ​താ​ണ് അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ച്ചി​ട്ടും തീ ​അ​ണ​യാ​തി​രു​ന്ന​തെ​ന്നും ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ലെ അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും കൂ​ടു​ത​ല്‍ സ്റ്റോ​ക്ക് സം​ഭ​രി​ച്ച​താ​ണ് തീ​പി​ടു​ത്ത​ത്തി​ന്‍റെ ആ​ഘാ​തം കൂ​ട്ടി​യ​തെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ര്‍ ന​ൽ​കി​യ പ​രാ​തി​യി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പാ​ള​യം ജ​യ​ല​ക്ഷ്മി സി​ല്‍​ക്സി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റും ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്പ​ക്ട​റേ​റ്റും കോ​ര്‍​പ്പ​റേ​ഷ​നും വെ​വ്വേ​റെ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​റേ​റ്റി​ന്‍റെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ക്കും. ഫോ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തും.

Tags : Fire Jayalakshmi Silks textile Kozhikode Fire officer report released

Recent News

Up