x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആദ്യ വില്‍പ്പന എക്‌സൈസ് കമ്മീഷണര്‍ക്ക്; മെട്രോ സ്റ്റേഷനിൽ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റ്


Published: February 20, 2026 03:27 PM IST | Updated: February 20, 2026 04:25 PM IST

കൊച്ചി: പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആദ്യ പ്രീമിയം ഔട്ട്‌ലെറ്റ്. ഹൈ സ്പിരിറ്റ്‌സ് എ ബെവ്‌കോ എന്ന് പേരിട്ട ഔട്ട്‌ലെറ്റ് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.

ഒരു മെട്രോ സ്‌റ്റേഷനില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ് ഉള്ള പ്രീമിയം ഔട്ട്‌ലെറ്റ് ആരംഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആദ്യ വില്‍പ്പനയും ലോക്‌നാഥ് ബെഹ്‌റ തന്നെ നടത്തി. എക്‌സൈസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാര്‍ ആണ് ആദ്യ ബോട്ടില്‍ വാങ്ങിയത്.

7000 കേസ് മദ്യമാണ് പുതിയ ഔട്ട്‌ലെറ്റിലുള്ളത്. ഔട്ട്‌ലെറ്റ് മെട്രോ സ്‌റ്റേഷനില്‍ ആണെങ്കിലും സീല്‍ പൊട്ടിക്കാത്ത മദ്യക്കുപ്പിയായി മാത്രമേ മെട്രോയില്‍ യാത്ര ചെയ്യാനാവുകയുള്ളു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വൈറ്റില, വടക്കേകോട്ട മെട്രോ സ്‌റ്റേഷനുകളില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ കെഎംആര്‍എല്ലും ബെവ്‌കോയും തമ്മില്‍ കരാറില്‍ എത്തിയത്.

Tags : Excise Commissioner Bevco outlet Metro Station

Recent News

Up