x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​നു മു​റി​വേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച കാ​ട്ടാ​ന ച​രി​ഞ്ഞു


Published: November 26, 2025 03:29 AM IST | Updated: November 26, 2025 03:29 AM IST

അ​​​തി​​​ര​​​പ്പി​​​ള്ളി: കാ​ലി​നു മു​റി​വേ​റ്റ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ചി​കി​ത്സ​ന​ൽ​കി വി​ട്ട​യ​ച്ച​ശേ​ഷം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കാ​ട്ടാ​ന ച​രി​ഞ്ഞു. വ​നം​വ​കു​പ്പ് ര​ണ്ടു പ്രാ​വ​ശ്യം പി​ടി​കൂ​ടി മ​യ​ക്കു​വെ​ടി​വ​ച്ച് ചി​കി​ത്സി​ച്ച​ശേ​ഷം വി​ട്ട​യ​ച്ച കാ​ട്ടാ​ന​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​രി​ഞ്ഞ​ത്.

ഉ​ദ്ദേ​ശം 12 വ​യ​സു​ള്ള കൊ​മ്പ​നാ​ന മു​റി​വി​ലൂ​ടെ​യു​ണ്ടാ​യ അ​ണു​ബാ​ധ​മൂ​ല​വും കി​ട​പ്പി​ലാ​യ​തു​കൊ​ണ്ടു​മാ​ണ് ച​രി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മാ​ണ് കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ൽ എ​രു​മ​ത്ത​ടം ഭാ​ഗ​ത്ത് കാ​ലി​നു മു​റി​വേ​റ്റ​നി​ല​യി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​ത്. തു​ട​ർ​ന്നു വ​നം​വ​കു​പ്പ് ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് ചി​കി​ത്സി​ച്ചു. ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ പു​രോ​ഗ​തി കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും മ​ല​യാ​റ്റൂ​ർ ഡി​വി​ഷ​നി​ൽ​വ​ച്ച് മ​യ​ക്കു​വെ​ടി​വ​ച്ചു ചി​കി​ത്സി​ച്ചു. തു​ട​ർ​ന്നും ആ​ന​യെ വ​നം​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക​ല്ലാ​ല എ​സ്റ്റേ​റ്റ് പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ തോ​ട്ടി​ലെ ചെ​ളി​യി​ൽ ആ​ന​യെ വീ​ണ്ടും അ​വ​ശ​നി​ല​യി​ൽ ക​ണ്ടി​രു​ന്നു. ആ​ന അ​വ​ശ​നി​ല​യി​ലാ​കാ​ൻ കാ​ര​ണം മ​റ്റേ​തെ​ങ്കി​ലും ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മാ​കാം എ​ന്ന സം​ശ​യ​വും ഡോ​ക്ട​ർ​മാ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

ആ​ന​യ്ക്കു മ​രു​ന്ന് ഭ​ക്ഷ​ണ​ത്തി​ൽ വ​ച്ചു​കൊ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ട്ടാ​ന ച​രി​യു​ക​യാ​യി​രു​ന്നു.

പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ പി. ​കാ​ർ​ത്തി​ക് ചെ​യ​ർ​മാ​നാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി ജ​ഡം സം​സ്‌​ക​രി​ച്ചു.

Tags : Wild elephant death Kattana charinju Elephant

Recent News

Up