തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴക്കൂട്ടത്ത് നടന്ന സംഭവത്തിൽ അമ്മയേയും സഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (നാല്) ആണ് മരിച്ചത്. കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിന്റെ കഴുത്തിൽ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
Tags : death boy police case mother custody kazhakkoottam