x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: നാ​ലുവ​ർ​ഷ​ത്തി​നി​ടെ തി​രി​കെ പി​ടി​ച്ച​ത് 7000 കോ​ടി


Published: December 20, 2025 06:48 AM IST | Updated: December 20, 2025 06:48 AM IST

പ​​​ര​​​വൂ​​​ർ: ഡി​​​ജി​​​റ്റ​​​ൽ, സാ​​​മ്പ​​​ത്തി​​​ക സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ക്കു​​​മ്പോ​​​ഴും ന​​​ഷ്ട​​​പ്പെ​​​ട്ട പ​​​ണം തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ന് മി​​​ക​​​ച്ച നേ​​​ട്ടം.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ല​​​ഭി​​​ച്ച 23 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പ് പ​​​രാ​​​തി​​​ക​​​ളി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം സി​​​റ്റി​​​സ​​​ൺ ഫി​​​നാ​​​ൻ​​​ഷൽ സൈ​​​ബ​​​ർ ഫ്രോ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് ആൻഡ് മാ​​​നേ​​​ജിം​​​ഗ് സി​​​സ്റ്റം വ​​​ഴി ഇ​​​തു​​​വ​​​രെ 7,000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യാ​​​ണ് തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നു​​​ള്ള ത​​​ട്ടി​​​പ്പ് ത​​​ട​​​യു​​​ന്ന​​​തി​​​ന് ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക്ക് അ​​​ന്താ​​​രാ​​​ഷ്ട്ര സ​​​ഹ​​​ക​​​ര​​​ണ​​​വും സ​​​ഹാ​​​യ​​​ക​​​മാ​​​യി​​​ട്ടു​​​ണ്ട്. 1930 എ​​​ന്ന ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​രാ​​​ണ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യെ​​​ന്നും ഏ​​​ജ​​​ൻ​​​സി വ്യ​​​ക്ത​​​മാ​​​ക്കി.


സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പു​​​ക​​​ൾ ഉ​​​ട​​​ൻ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക, കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് വ​​​ഴിതി​​​രി​​​ച്ചുവി​​​ട​​​ൽ ത​​​ട​​​യു​​​ക, മോ​​​ഷ്ടി​​​ച്ച പ​​​ണം ത​​​ട്ടി​​​പ്പു​​​കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പ് ത​​​ട​​​യു​​​ക​​​യോ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ 2021ലാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.​


ത​​​ൽ​​​ക്ഷ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​നം. അ​​​ത് ഉ​​​ട​​​ൻത​​​ന്നെ ബാ​​​ങ്കിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ന​​​യി​​​ക്കും.​​​കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഡേ​​​റ്റ പ്ര​​​കാ​​​രം ഒ​​​രു ഇ​​​ര 1930 ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​​ർ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ർ​​​ട്ട​​​ൽ വ​​​ഴി പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ക​​​ഴി​​​ഞ്ഞാ​​​ൽ ബാ​​​ങ്കു​​​ക​​​ൾ, പേ​​​യ്മെ​​​ന്‍റ് ഗേ​​​റ്റ് വേ​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്ക് ത​​​ൽ​​​സ​​​മ​​​യ അ​​​ല​​​ർ​​​ട്ടു​​​ക​​​ൾ സ്വ​​​യ​​​മേ​​​വ അ​​​യ​​​ക്കും. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ഇ​​​ട​​​പാ​​​ടു​​​ക​​​ളും ത​​​ട​​​യാ​​​നോ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നോ ഇ​​​തു വ​​ഴി സാ​​​ധ്യ​​​മാ​​​ക്കും.

Tags : Cyber ​​financial fraud 7000 crore recovered

Recent News

Up