x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നര ലക്ഷം തട്ടിയെടുത്തതായി പരാതി


Published: February 9, 2026 02:47 PM IST | Updated: February 9, 2026 03:22 PM IST

കൊച്ചി: പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3,48,900 രൂപ തട്ടിയെടുത്തതായി പരാതി. കലൂര്‍ ആസാദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സാഗിറ്റിസ് എന്ന സ്ഥാപനത്തിന്‍റെ നടത്തുകാരായ കാസര്‍ഗോഡ് സ്വദേശി ലിനു ചാക്കോ, എറണാകുളം സ്വദേശി കെ.ടി. വിനീത് എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്.

2023 ജനുവരി 16 മുതല്‍ 2025 ജനുവരി 30 വരെയുള്ള കാലയളവിലാണ് പ്രതികള്‍ ഈ തുക തട്ടിയെടുത്തത്. പണം കൈപ്പറ്റിയെങ്കിലും വിസ നല്‍കാതെ വന്നതോടെ കൊടുങ്ങല്ലൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്ഐ ആര്‍. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Tags : Fraud visa Poland

Recent News

Up