x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാസസ്വാതന്ത്ര്യം ധാർമികതയെ ബാധിക്കാത്ത വിധമാകണം: കോടതി


Published: November 16, 2025 02:02 AM IST | Updated: November 16, 2025 02:02 AM IST

കൊ​​​ച്ചി: പൊ​​​തു ജീ​​​വി​​​ത​​​ക്ര​​​മ​​​ത്തെ​​​യും ധാ​​​ര്‍മി​​​ക​​​ത​​​യെ​​​യും ബാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​മാ​​​ക​​​ണം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍കു​​​ന്ന വി​​​ശ്വാ​​​സ​​​സ്വാ​​​ത​​​ന്ത്ര്യ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ശ​​​ബ​​​രി​​​മ​​​ല ന​​​ട തു​​​റ​​​ക്കു​​​ന്ന ദി​​​വ​​​സ​​​ത്തി​​​നു​​​മു​​​മ്പേ, എ​​​രു​​​മേ​​​ലി​​​യി​​​ല്‍നി​​​ന്നു​​​ള്ള കാ​​​ന​​​ന​​​പാ​​​ത തു​​​റ​​​ന്നു ന​​​ല്‍കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഡ​​​ല്‍ഹി​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന വി.​​​ശ്യാം​​​മോ​​​ഹ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ത​​​ള്ളി​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി.​​​രാ​​​ജ വി​​​ജ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

ത​​​ത്വ​​​മ​​​സി​​​യാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ സ​​​ന്ദേ​​​ശം. അ​​​ദ്വൈ​​​ത​​​ത്തി​​​ന്‍റെ സ​​​ത്ത​​​യും ഇ​​​തി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നു. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​യും ആ​​​ത്മീ​​​യ​​​ത​​​യും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​വ​​​ര്‍ത്തി​​​ത്വ​​​ത്തി​​​നാ​​​ണ് ഇ​​​തെ​​​ല്ലാം ഊ​​​ന്ന​​​ല്‍ ന​​​ല്‍കു​​​ന്ന​​​ത്.

അ​​​തി​​​നാ​​​ല്‍ പെ​​​രി​​​യാ​​​ര്‍ ക​​​ടു​​​വാ​​​സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ​​​യും കാ​​​ന​​​ന​​​പാ​​​ത​​​യു​​​ടെ​​​യും പ​​​വി​​​ത്ര​​​ത സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തും സ​​​ന്നി​​​ധാ​​​ന​​​ത്ത് കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന ത​​​ത്വ​​​മ​​​സി​​​യു​​​ടെ സ​​​ന്ദേ​​​ശ​​​ത്തോ​​​ടു ചേ​​​ര്‍ന്നു​​​നി​​​ല്‍ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Tags : Kerala High Court Freedom of religion morality

Recent News

Up