x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് മ​ട​ങ്ങ​വെ സു​ഹൃ​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: November 4, 2025 01:37 AM IST | Updated: November 4, 2025 01:37 AM IST

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​യാ​ള്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. തോ​ട്ട​ട വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ന് സ​മീ​പം സാ​ര​ഥി​യി​ല്‍ എ​ന്‍.​എം. ര​തീ​ന്ദ്ര​നാ​ണ് (80) മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ര​തീ​ന്ദ്ര​നെ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ടീം ​എ​ത്തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി വ്യ​ക്തി​പ​ര​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു ആ​ളാ​യി​രു​ന്നു ര​തീ​ന്ദ്ര​ന്‍. ചൊ​വ്വ സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മു​ഖ്യ​മ​ന്ത്രി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രെ​ത്തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Tags : Friend dies Chief Minister

Recent News

Up