x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്ത് ഗു​ണ്ടാനേ​താ​വ് പി​ടി​യി​ല്‍


Published: November 27, 2025 12:30 PM IST | Updated: November 27, 2025 12:30 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഗു​ണ്ടാനേ​താ​വ് പി​ടി​യി​ല്‍. എ​യ​ര്‍​പോ​ര്‍​ട്ട് ഡാ​നി​യെ​യാ​ണ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ബാം​ഗ്ലൂ​രി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ള്‍ വി​ദേ​ശ​ത്താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തി​യി​രു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വി​ദേ​ശ​ത്താ​ണെ​ന്ന വി​ധ​ത്തി​ല്‍ ഫോ​ട്ടോ​ക​ള്‍ ഇ​ട്ടി​രു​ന്നു. എ​തി​രാ​ളി​ക​ളു​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് വി​ദേ​ശ​ത്താ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ച​തെ​ന്നാ​ണ് ഡാ​നി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​സ​മ​യ​ത്ത് ഇ​യാ​ള്‍ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​യാ​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​ക​യാ​ണ് പോ​ലീ​സ്.

Tags : Gang leader arrested police

Recent News

Up