x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: February 17, 2026 11:17 AM IST | Updated: February 17, 2026 11:17 AM IST

ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ സ​​​ന്പ​​​ന്ന​​​നാ​​​വു​​​ക, ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ മ​​​ഹാ​​​സു​​​വി​​​ശേ​​​ഷ ആ​​​ശ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്ത​​​മാ​​​കു​​​ന്ന വേ​​​ള​​​യാ​​​ണ് നോ​​​ന്പു​​​കാ​​​ലം. ലൂ​​​ക്കാ 12:21ലും ​​​സു​​​ഭാ​​​ഷി​​​തം 19:17ലു​​​മാ​​​ണ് ഈ ​​​വ​​​ച​​​ന​​​ങ്ങ​​​ൾ നാം ​​​വാ​​​യി​​​ക്കു​​​ക.

ദ​​​രി​​​ദ്ര​​​നോ​​​ടു കാ​​​ണി​​​ക്കു​​​ന്ന ക​​​രു​​​ണ ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണ് - സു​​​ഭാ​​​ഷി​​​ത​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ വെ​​​ളി​​​പാ​​​ട്. ഈ ​​​സു​​​ഭാ​​​ഷി​​​ത​​​ത്തി​​​നൊ​​​പ്പം ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ​കൂ​ടി ചേ​​​ർ​​​ത്തു​​​വ​​​ച്ചാ​​​ൽ ചേ​​​രും​​​പ​​​ടി ചേ​​​ർ​​​ത്ത​​​പോ​​​ലെ​​​യാ​​​കും.

ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ

ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ​​​യി​​​ൽ ക​​​ള്ള​​​ന്മാ​​​രാ​ൽ ക്രൂ​​​ര​​​മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് വ​​​ഴി​​​യ​​​രി​​​കി​​​ൽ മൃ​​​ത​​​പ്രാ​​​യ​​​നാ​​​യി കി​​​ട​​​ക്കു​​​ന്ന യ​​​ഹൂ​​​ദ​​​നെ ഒ​​​ടു​​​വി​​​ൽ സ​​​ഹാ​​​യി​​​ക്കുന്നത് ഒ​​​രു സ​​​മ​​​രി​​​യാ​​​ക്കാ​​​ര​​​നാ​​​ണ്. ശ​​​ത്രു എ​​​ന്നു യ​​​ഹൂ​​​ദ​​​ൻ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റ​​​പ്പെ​​​ട്ടി​​​രു​​​ന്ന സ​മ​രി​യാ​ക്കാ​ര​ൻ.

ഈ​​​ശോ ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്തു എ​​​ന്നു വ​​​ച​​​ന​​​ത്തി​​​ലു​​​ണ്ട്. അ​​​വ​​​ന്‍റെ കു​​​രി​​​ശുമ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​ങ്ങ​​​നെ പ​​​റ​​​യു​​​ന്ന​​​തെ​​​ങ്കി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ വ​​​ച​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും ശ​​​ത്രു​​​ത​​​യു​​​ടെ മ​​​തി​​​ലു​​​ക​​​ൾ ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ്.

എ​​​ന്നാ​​​ൽ, ആ​​​രാ​​​ണ് ശ​​​ത്രു ആ​​​രാ​​​ണ് മി​​​ത്രം എ​​​ന്നു തി​​​രി​​​ച്ച​​​റി​​​യാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​​ണ് ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ന്‍റെ ക​​​ഥ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. അപ്പോൾ ആ​​​ദ്യം പ​​​റ​​​ഞ്ഞ സു​​​ഭാ​​​ഷി​​​ത​​​ത്തി​​​ലെ വ​​​ച​​​ന​​​ത്തി​​​നു സ​​​മാ​​​ന്ത​​​ര​​​മാ​​​വു​​​ക​​​യാ​​​ണ് സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ.

മൃ​​​ത​​​പ്രാ​​​യ​​​നാ​​​യ യ​​​ഹൂ​​​ദ​​​നെ സ്വ​​​ന്തം ക​​​ഴു​​​ത​​​യു​​​ടെ പു​​​റ​​​ത്തു​​​ക​​​യ​​​റ്റി സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ സ​​​ത്ര​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി അ​​​യാ​​​ൾ പ​​​രി​​​ച​​​രി​​​ക്കു​​​ന്നു. സ്നേ​​​ഹം ശ​​​ത്രു​​​ത​​​യെ മ​​​റ​​​ക്കു​​​ന്ന​​​തും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കുവേ​​​ണ്ടി സ​​​ന്പ​​​ത്തും സ​​​മ​​​യ​​​വും ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​താ​​​ണ് ഒ​​​രു മ​​​നു​​​ഷ്യ​​​നെ ന​​​ല്ല മ​​​നു​​​ഷ്യ​​​നാ​​​ക്കു​​​ന്ന​​​ത്. നോ​​​ന്പ് ന​​​മ്മു​​​ടെ മ​​​നു​​​ഷ്യ​​​ത്വ​​​ത്തെ സു​​​വി​​​ശേ​​​ഷ വി​​​ഹി​​​ത​​​മാ​​​യി ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​ണ്.

സ​​​ത്ര​​​ത്തി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ച ശേ​​​ഷം സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ പ​​​റ​​​യു​​​ന്ന ഒ​​​രു വാ​​​ക്കു​​​ണ്ട്, “ഇ​​​വ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണം. എ​​​ന്തെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഞാ​​​ൻ തി​​​രി​​​കെ വ​​​രു​​​ന്പോ​​​ൾ ത​​​ന്നു​​​കൊ​​​ള്ളാം''.

ആ ​​​ക​​​ഥ​​​യി​​​ൽ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ന​​​ല്ല സ​​​മരിയാക്കാര​​​ൻ യേ​​​ശു​​​വി​​​ന്‍റെ ര​​​ണ്ടാം വ​​​ര​​​വി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. താ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ താ​​​ൻ ഏ​​​ൽ​​​പ്പി​​​ച്ചു പോ​​​യ അ​​​പ​​​ര​​​നോ​​​ടു ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് തി​​​രി​​​ച്ചു​​​വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ക്രി​​​സ്തു​​​വാ​​​ണ്.

ന​​​മ്മ​​​ളു​​​മാ​​​യി​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​ശ​​​ത​​​യു​​​ള്ള മ​​​നു​​​ഷ്യ​​​ന്‍റെമേ​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു​​​ള്ള സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ജീ​​​വി പ്ര​​​തി​​​ബ​​​ദ്ധ​​​ത വി​​​സ്മ​​​യ​​​ക​​​ര​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​തു ദൈ​​​വ​​​ത്തി​​​നു ക​​​ടം കൊ​​​ടു​​​ക്കു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

ക​ടം വീ​ട്ടാ​ൻ വ​രു​ന്ന​വ​ൻ

ആ ​​വാ​​ക്കു കേ​​ട്ട് നാം ​​അ​​​വ​​​ശ​​​ർ​​​ക്കു​​​വേ​​​ണ്ടി ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്, കൃ​​​പ​​​യാ​​​യി ത​​​ന്നു വീ​​​ട്ടു​ക​യാ​ണ് അ​​വ​​ൻ വീ​​ണ്ടും വ​​രു​​ന്ന​​തി​​ന്‍റെ ഒ​​​രു ല​​​ക്ഷ്യം. പ്ര​​​ത്യേ​​​കി​​​ച്ച് ഈ ​​​നോ​​​ന്പു​​​കാ​​​ല​​​ത്തു ചി​​​ല വ്യ​​​ക്തി​​​ക​​​ളെ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കാ​​​റു​​​ണ്ട്.

മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത ദ​​ന്പ​​തി​​ക​​ളു​​ണ്ടാ​​കാം. ചി​ല​ർ പ​​​ങ്കാ​​​ളി​​​ക​​​ളി​​​ൽ​​നി​​ന്ന് അ​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​രി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തും കാ​​​ണാം. ചി​​​ല​​​ർ പി​​​രി​​​ഞ്ഞു​​പോ​​​കാ​​​തെ ആ ​​കു​​റ​​വു​​ക​​ളെ ഏ​​റ്റെ​​ടു​​ത്തു മ​​​ര​​​ണം വ​​​രെ കൂ​​​ടെ ജീ​​​വി​​​ക്കും. അ​​​പ്പോ​​​ഴെ​​​ല്ലാം ഒ​​​രാ​​ളു​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കുന്നു. അ​​​തു​​​പോ​​​ലെ​യാ​ണ് മാ​​താ​​പി​​താ​​ക്ക​​ളെ അ​​​വ​​​രു​​​ടെ അ​​​വ​​​ശ​​​ത​​​യി​​​ലും രോ​​​ഗ​​​ത്തി​​​ലും പ​​രി​​ച​​രി​​ക്കു​​ന്ന​​വ​​ർ, ചി​​ല​​പ്പോ​​ൾ ശൈ​​ശ​​വ​​ത്തി​​ൽ അ​​വ​​ർ ന​​മ്മ​​ളെ പ​​രി​​ച​​രി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ. അ​​​പ്പോ​​​ഴെ​​​ല്ലാം ഈ​​ശോ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​ക്കുകയാണ്.

അ​​​ർ​​​ധ​​​പ്രാ​​​ണ​​രെ പ​​​രി​​​ച​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​പ്പോ​​​ഴാ​​​യാ​​​ലും കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. ഓ​​​ട്ടി​​​സം ഉ​​​ള്ള കു​​​ഞ്ഞാ​​​ണ് ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കും. അ​​​വ​​​രു​​​ടെ പ​രി​ച​ര​ണം, ഉ​​​റ​​​ക്കം, സു​​​ര​​​ക്ഷി​​​ത​​​ത്വം, സ​​​മാ​​​ധാ​​​നം ഇ​​​തി​​നെ​​​ല്ലാം കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വാ​​​കു​​​ന്പോ​​​ൾ ഓ​​​ർ​​​ക്ക​​​ണം, "ദൈ​​​വ​​​പൈ​​​ത​​ലേ ഇ​​​തെ​​​ല്ലാം ഞാ​​​ൻ തി​​​രി​​​ച്ചു​​​വ​​​രു​​​ന്പോ​​​ൾ മ​​​ട​​​ക്കി​​​ത്ത​​​രാം, കാ​​​ര​​​ണം നീ ​​​എ​​​നി​​​ക്കു ത​​​രു​​​ന്ന ക​​​ട​​​ങ്ങ​​​ളാ​​​ണി​​​തെ​​​ല്ലാം'. ഇ​​​ങ്ങ​​നെ ചെ​​ല​​വാ​​ക്കു​​മ്പോ​​ഴെ​​ല്ലാം തി​​​രി​​​ച്ചു​വ​​​രു​​​ന്പോ​​​ൾ ത​​​രാം എ​​​ന്നു​​​ള്ള വ​​​ച​​​നം​​കൂ​​ടി ധ്യാ​​​നി​​​ച്ച് ഈ ​നോ​​ന്പ് ഫ​​ല​​ദാ​​യ​​ക​​മാ​​ക്കാം.

Tags : Lent Special Jesus Easter

Recent News

Up