ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഞ്ച് കോടിയിലധികം രൂപയുടെ ഭണ്ഡാര വരവ്. നവംബര്‍ മാസത്തിലെ ഭണ്ഡാര വരവിലൂടെ ലഭിച്ചത് 5,27,33,992 രൂപയാണ്. 1.977 കിലോ സ്വര്‍ണവും 12 കിലോയിലധികം വെള്ളിയും ലഭിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 രൂപയുടെ പതിനൊന്ന് കറൻസിയും നിരോധിച്ച 1000 രൂപയുടെ എട്ടും അഞ്ഞൂറിന്റെ 40 കറന്‍സിയും ലഭിച്ചു. എസ്ബിഐ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
കിഴക്കേനട എസ്ബിഐ ഇ -ഭണ്ഡാരം വഴി 2,34,514രൂപയും കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 28,768 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ -ഭണ്ഡാരം വഴി 49,859രൂപയും ഇന്ത്യന്‍ ബാങ്ക് ഇ - ഭണ്ഡാരം വഴി 23,161രൂപയും ഐസിഐസിഐ ഇ-ഭണ്ഡാരം വഴി 25,749 രൂപയും ധനലക്ഷ്മി ബാങ്ക് ഇ -ഭണ്ഡാരം വഴി 1,23,817രൂപയും ലഭിച്ചു.
Tags : Guruvayur temple's treasure trove 5.27 crore gold