x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടം വാ​ങ്ങി​യ 20 ല​ക്ഷം തി​രി​കെ ന​ൽ​കി​യി​ല്ല; നി​ർ​മാ​താ​വ് ബാ​ദു​ഷ​യ്ക്കെ​തി​രെ ഹ​രീ​ഷ് ക​ണാ​ര​ൻ


Published: November 26, 2025 08:18 PM IST | Updated: November 26, 2025 08:18 PM IST

കൊ​ച്ചി: സി​നി​മ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റും നി​ർ​മാ​താ​വു​മാ​യ ബാ​ദു​ഷ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ.

ക​ടം വാ​ങ്ങി​യ 20 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും ചോ​ദി​ച്ച​പ്പോ​ൾ സി​നി​മ​ക​ളി​ലെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ഹ​രീ​ഷ് ക​ണാ​ര​ൻ ആ​രോ​പി​ച്ച​ത്. മീ​ഡി​യ വ​ണ്ണി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി അ​റി​യി​ച്ച​ത്.

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം എ​ന്ന സി​നി​മ​യ്ക്കാ​യി 40 ദി​വ​സ​ത്തെ ഡേ​റ്റ് ചോ​ദി​ച്ചു വാ​ങ്ങി​യെ​ങ്കി​ലും അ​വ​സ​രം ന​ൽ​കി​യി​ല്ല. ഈ ​ഡേ​റ്റ് ത​ന്ന​തി​നി​ട​യി​ലാ​ണ് ഞാ​ൻ കൊ​ടു​ത്ത 20 ല​ക്ഷം രൂ​പ തി​രി​കെ ചോ​ദി​ച്ച​ത്.

മൂ​ന്നു നാ​ല് വ​ർ​ഷ​മാ​യി ഞാ​ൻ പ​ണം തി​രി​കെ​ചോ​ദി​ച്ചി​രു​ന്നി​ല്ല. വീ​ടു​പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ത​രാ​മെ​ന്ന്‌ പ​റ​യു​ന്ന​ത​ല്ലാ​തെ, പ​ണം കി​ട്ടാ​തെ മു​ന്നോ​ട്ടു പോ​യി. ഒ​രു ദി​വ​സം ഇ​ട​വേ​ള ബാ​ബു ചേ​ട്ട​നെ വി​ളി​ച്ച് ഇ​ത്ര​യും പ​ണം കി​ട്ടാ​നു​ണ്ട് എ​ന്നും, ഒ​ന്ന് സം​സാ​രി​ക്ക​ണം എ​ന്നും പ​റ​ഞ്ഞു. അ​ദ്ദേ​ഹം സം​സാ​രി​ച്ച​തും ഇ​ത്ര​യും തു​ക ഹ​രീ​ഷി​ന് ത​രാ​നു​ണ്ടെ​ന്ന കാ​ര്യം പ​ണം വാ​ങ്ങി​യ ആ​ൾ സ​മ്മ​തി​ച്ചു.

സ​മാ​ന​രീ​തി​യി​ൽ പ​ല​രും പ​രാ​തി പ​റ​യു​ന്നു​ണ്ട്, ഹ​രീ​ഷ് എ​ങ്ങ​നെ​യെ​ങ്കി​ലും പ​ണം തി​രി​കെ വാ​ങ്ങാ​ൻ നോ​ക്ക് എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. എ​ന്‍റെ ഒ​രു സി​നി​മ ഇ​റ​ങ്ങി​യാ​ൽ പ​ണം താ​രം എ​ന്നാ​യി. എ​ന്നി​ട്ടും കി​ട്ടി​യി​ല്ല. അ​പ്പോ​ഴേ​ക്കും എ​ആ​ർ​എം ഷൂ​ട്ടിം​ഗ് തു​ട​ങ്ങി.

ഞാ​ൻ ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു, അ​യാ​ൾ​ക്ക് യാ​തൊ​രു ഉ​പ​ദ്ര​വ​വും ചെ​യ്തി​ട്ടി​ല്ല. ഒ​രാ​ളു​ടെ അ​ന്നം മു​ട​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ, അ​യാ​ൾ ജീ​വി​ച്ചു പൊ​യ്ക്കോ​ട്ടേ എ​ന്ന് വി​ചാ​രി​ച്ചാ​ൽ പോ​രെ. ഡേ​റ്റ് ത​രാ​മെ​ന്ന്‌ പ​റ​ഞ്ഞ് എ​ന്നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ അ​ങ്ങോ​ട്ട് പോ​യി ചോ​ദി​ച്ച​ത​ല്ല.

പ​ല​രും എ​ന്നോ​ട് പേ​ര് പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ദു​ഷ​യാ​ണ് ആ ​വ്യ​ക്തി. ഇ​നി ഇ​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ എ​നി​ക്ക് സി​നി​മ​യൊ​ന്നും കി​ട്ടാ​തെ വ​ന്നേ​ക്കാം, ഞാ​ൻ പ്രോ​ഗ്രാം ചെ​യ്തു ജീ​വി​ച്ചോ​ളാം. ന​മ്മ​ളൊ​രു ഉ​പ​കാ​രം ചെ​യ്ത ആ​ളി​ൽ നി​ന്നും ഇ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മു​ണ്ടാ​യ​തി​ലാ​ണ് വി​ഷ​മം.- ഹ​രീ​ഷ് പ​റ​ഞ്ഞു.

നേ​ര​ത്തം, ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ച് ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു പ്ര​മു​ഖ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ത​ന്നെ സി​നി​മ​ക​ളി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്ന് ഹ​രീ​ഷ് ക​ണാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

Tags : Harish Kanaran Badusha cinema borrow

Recent News

Up