x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യും; സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ


Published: January 12, 2026 04:53 PM IST | Updated: January 12, 2026 05:42 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി​യെ പ​രി​ഹ​സി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് സു​രേ​ഷ്ഗോ​പി​യു​ടേ​തെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഓ​രോ ഘ​ട്ട​ത്തി​ലും ഓ​രോ സ്ഥ​ല​ത്ത് എ​യിം​സ് വ​രു​മെ​ന്നാ​ണ് അ​ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ദ്യം തൃ​ശൂ​രി​ൽ വ​രു​മെ​ന്ന് പ​റ​ഞ്ഞു, പി​ന്നീ​ട് ത​ന്‍റെ അ​മ്മ​വീ​ടാ​യ ആ​ല​പ്പു​ഴ​യി​ൽ വ​രു​മെ​ന്ന് മാ​റ്റി​പ്പ​റ​ഞ്ഞു. ഇ​പ്പോ​ൾ തെ​ങ്കാ​ശി​യി​ൽ വ​ന്നാ​ലും മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​രേ​ഷ്ഗോ​പി​യെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

കേ​ര​ള​ത്തി​ൽ ഒ​ളി​മ്പി​ക്സ് ന​ട​ത്തു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ലാ​ണ് വോ​ട്ടു​ത​ട്ടാ​ൻ വേ​ണ്ടി എ​ന്തും പ​റ​യു​ന്ന രീ​തി​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റേ​തെ​ന്ന് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി​ക്കെ​തി​രെ​യും കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. മോ​ഷ്ടാ​വാ​യ പോ​റ്റി​യെ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തും അ​ക​ത്തു ക​യ​റ്റി​യ​തും ത​ന്ത്രി​യാ​ണെ​ന്ന് അ​ദേ​ഹം ആ​രോ​പി​ച്ചു.

യു​ഡി​എ​ഫ് മ​ത​വി​കാ​രം ഇ​ള​ക്കി വി​ടു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച മ​ന്ത്രി ബി​ജെ​പി​യേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്ക​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ സ്വ​ര​മാ​ണെ​ന്നും കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Tags : kb ganeshkumar suresh gopi congress b bjp ldf

Recent News

Up