x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കുന്നതിലെ കാലതാമസവും ത​ട​സ​മാ​യി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: February 2, 2026 03:12 AM IST | Updated: February 2, 2026 03:12 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​ക്ക്-വ​​​​ട​​​​ക്ക് ഭാ​​​​ഗ​​​​ങ്ങ​​​​ളെ വേ​​​​ഗ​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി കേ​​​​ന്ദ്രബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത​​​​തി​​​​നെച്ചൊ​​​​ല്ലി ത​​​​ർ​​​​ക്കം രൂ​​​​ക്ഷം. അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ളം വി​​​​ശ​​​​ദ പ​​​​ഠ​​​​ന​​​​റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​താ​​​​യു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​ന​​​​വും ഉ​​​​യ​​​​ർ​​​​ന്നുക​​​​ഴി​​​​ഞ്ഞു.

കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​വേ പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ശ​​​​ദ പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​നും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​തി​​​​വേ​​​​ഗ പാ​​​​ത റി​​​​പ്പോ​​​​ർ​​​​ട്ട് കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

ഏ​​​​റെ വി​​​​വാ​​​​ദ​​​​മാ​​​​യ കെ-​​​​റെ​​​​യി​​​​ലി​​​​നു (സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ​​​​പ​​​​ദ്ധ​​​​തി) ബ​​​​ദ​​​​ലാ​​​​യു​​​​ള്ള റീ​​​​ജ​​​​ണ​​​​ൽ റാ​​​​പ്പി​​​​ഡ് ട്രാ​​​​ൻ​​​​സി​​​​റ്റ് സി​​​​സ്റ്റം (ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​സി) ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​ യോ​​​​ഗ​​​​മാ​​​​ണ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ 583 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ൽ അ​​​​ർ​​​​ധ​​​​ അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​യാ​​​​യാ​​​​ണ് വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ​​​യു​​​​ള്ള കെ-റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​പേ​​​​ക്ഷി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160-180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ർ​​​​ആ​​​​ർ​​​​ടി​​​​സി വി​​​​ഭ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. കെ-​​​​റെ​​​​യി​​​​ലി​​​​നെ വി​​​​ടി​​​​ല്ലെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത അ​​​​തി​​​​വേ​​​​ഗ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ഒ​​​​രു യോ​​​​ജി​​​​പ്പു​​​​മി​​​​ല്ലാ​​​​ത്ത പ​​​​ദ്ധ​​​​തി. ര​​​​ണ്ടു പ​​​​ദ്ധ​​​​തി​​​​യും ബ​​​​ജ​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്പ് കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​നി ഇ​​​​വ​​​​യി​​​​ൽ ഏ​​​​തു പ​​​​ദ്ധ​​​​തി കേ​​​​ന്ദ്രം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും എ​​​​ന്ന​​​​തും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

 

Tags : High-speed rail project

Recent News

Up