x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ടയിൽ ഹോട്ടലിനു തീപിടിച്ചു; രണ്ട് ബൈക്കുകളും കത്തിനശിച്ചു


Published: February 14, 2026 11:08 PM IST | Updated: February 14, 2026 11:08 PM IST

 തുമ്പമൺ: പത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ ഹോട്ടലിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ സെൽവന്‍റെ ഉടമസ്ഥതയിലുള്ള എൻഎസ്കെ ഹോട്ടലിനാണ് തീപിടിച്ചത്. തീപിടത്തത്തിൽ രണ്ട് ബൈക്കുകളും കത്തിനശിച്ചു.

പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ അതിൽനിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. കടയിലെ ജീവനക്കാർ ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കടയുടെ മുൻഭാഗത്തായി നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്ക് തീ പടർന്നു പിടിച്ചു.

ബൈക്കുകൾ പൂർണമായി കത്തി നശിക്കുകയും ചെയ്തു. അടൂരിൽനിന്നും പത്തനംതിട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്.

സമീപത്തുള്ള സ്റ്റേഷനറി കടയിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ബൈക്കാണ് കത്തി നശിച്ചത്. കട ഭാഗികമായി കത്തി നശിച്ചു.

Tags : Hotel fire

Recent News

Up