x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്താ​ൽ പാ​ർ​ട്ടി​യും കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ


Published: November 24, 2025 08:38 PM IST | Updated: November 24, 2025 08:52 PM IST

ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ യു​വ​തി​യെ ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. രാ​ഹു​ല്‍ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്താ​ൽ പാ​ര്‍​ട്ടി​യും കൂ​ടു​ത​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. സ​സ്‌​പെ​ന്‍​ഷ​നി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് പോ​ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യം പ​രി​ശോ​ധി​ച്ച് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം. ശ​ബ്ദ​രേ​ഖ​യ​ല്ല ന​ട​പ​ടി​യാ​ണ് വേ​ണ്ട​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​യാ​ലേ പു​റ​ത്താ​ക്ക​ലി​നെ പ​റ്റി ചി​ന്തി​ക്കൂ.

യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​ത് പോ​ലീ​സാ​ണ്. ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ഇ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ​ട് കൂ​ടി​യ ന​ട​പ​ടി സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഉ​ണ്ടാ​വേ​ണ്ട​തും ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Tags : k muraleedharan rahul mamkootathil government sex abuse Indian National Congress Congress

Recent News

Up