x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ത്തി​ന് പേ​രി​ടാ​ൻ മ​ത്സ​ര​മോ? ബെ​വ്‌​കോ​യു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി


Published: February 13, 2026 01:34 AM IST | Updated: February 13, 2026 01:34 AM IST

കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കാ​ൻ പോ​കു​ന്ന പു​തി​യ മ​ദ്യ​ത്തി​ന് പേ​രി​ടാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ​രം ന​ട​ത്തു​ന്ന ന​ട​പ​ടി കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​വ​ർ​ജ​ന ന​യ​ത്തി​ന് വി​രു​ദ്ധ​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

മ​ദ്യം വാ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ളോ പ്ര​മോ​ഷ​നു​ക​ളോ പാ​ടി​ല്ലെ​ന്നി​രി​ക്കെ, പേ​രി​ടാ​ൻ മ​ത്സ​രം ന​ട​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത് യു​വാ​ക്ക​ളെ​യും മ​റ്റും മ​ദ്യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​ര​മൊ​രു മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് സ​ർ​ക്കാ​രോ ബെ​വ്‌​കോ അ​ധി​കൃ​ത​രോ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മ​ല്ല ഇ​തെ​ന്നും ഏ​തോ ഉ​ദ്യോ​ഗ​സ്ഥ​ൻ വ​രു​ത്തി​യ വീ​ഴ്ച​യാ​ണെ​ന്നും ബെ​വ്‌​കോ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം ത​ട​ഞ്ഞു​കൊ​ണ്ട് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ബെ​വ്‌​കോ സ്വ​ന്ത​മാ​യി പു​റ​ത്തി​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്രീ​മി​യം മ​ദ്യ​ത്തി​ന് പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കി​ക്കൊ​ണ്ട് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. മ​ദ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags : Bevco Brandy Naming Competition

Recent News

Up