x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്ത് വ​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല; സി​പി​എം പ്ര​വേ​ശ​ന​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​തെ ത​രൂ​ർ 


Published: January 26, 2026 01:40 AM IST | Updated: January 26, 2026 01:40 AM IST

ദു​ബാ​യ്: സി​പി​എം പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് വ്യ​വ​സാ​യി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. വാ​ർ​ത്ത വ​ന്ന​പ്പോ​ൾ താ​ൻ വി​മാ​ന​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്നും വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ ദു​ബാ​യി​ലാ​ണ് ശ​ശി ത​രൂ​ർ. രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദേ​ശ​ത്ത് വ​ച്ച് പ്ര​തി​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞ എം​പി വാ​ർ​ത്ത​ക​ൾ താ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ​താ​യും വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ത​രൂ​രി​നെ ഒ​പ്പം കൂ​ട്ടാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ ശ്ര​മം. 

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു​വെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള വ്യ​വ​സാ​യി​യാ​ണ് ച​ർ​ച്ച​യ്ക്ക് മു​ൻ​കൈ എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.  

കോ​ൺ​ഗ്ര​സി​ന്‍റെ മ​ഹാ​പ​ഞ്ചാ​യ​ത്തി​ൽ ശ​ശി ത​രൂ​രി​ന് അ​വ​ഗ​ണ​ന നേ​രി​ട്ടി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി കൈ ​കൊ​ടു​ക്കാ​തെ​യും പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യും അ​പ​മാ​നി​ച്ചെ​ന്ന വി​കാ​ര​മു​ള്ള ശ​ശി​ത​രൂ​രി​നെ കൂ​ടെ കൂ​ട്ടാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത​നീ​ക്കം. 

അ​തേ​സ​മ​യം ത​രൂ​രി​ന്‍റെ സി​പി​എം പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ഇ​ട​ത​മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ഇ​ട​ത് നി​ല​പാ​ടി​നോ​ട് യോ​ജി​പ്പു​ള്ള ആ​ർ​ക്കും വ​രാ​മെ​ന്ന് ക​ൺ​വീ​ന​ർ പ്ര​തി​ക​രി​ച്ചു. 

 

Tags : shashi tharoor cpm congress rahul gandhi

Recent News

Up