x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​തം, മു​ഖ്യ​മ​ന്ത്രി​യെ ഓ​ർ​ത്ത് സ​ഹ​ത​പി​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: February 7, 2026 12:23 PM IST | Updated: February 7, 2026 12:23 PM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ യു‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും യു​ഡി​എ​ഫി​നെ ഇ​തി​ൽ കൂ​ട്ടി​ക്കെ​ട്ടാ​ൻ നോ​ക്ക​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രു​ടെ മേ​ൽ പ​ഴി​ചാ​രാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. വി​ളി​ച്ച ഉ​ട​ൻ അ​ടൂ​ര്‍ പ്ര​കാ​ശ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​തു​കൊ​ണ്ടൊ​ന്നും മു​ഖ്യ​മ​ന്ത്രി ര​ക്ഷ​പ്പെ​ടി​ല്ല. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് സ്ഥ​ല​കാ​ല ബോ​ധം ന​ഷ്ട​പ്പെ​ട്ടു.

22 കൊ​ല്ലം മു​മ്പ് താ​ൻ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് പോ​റ്റി അ​വി​ടെ ക​യ​റി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​സ്ഐ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​യി​ൽ ഇ​രി​ക്കു​ക​യ​ല്ലേ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​ക്കാ​ല​ത്തെ കാ​ര്യ​വും അ​ന്വേ​ഷി​ക്ക​ട്ടെ.

മു​ഖ്യ​മ​ന്ത്രി​യെ ഓ​ർ​ത്ത് സ​ഹ​ത​പി​ക്കാ​നേ ക​ഴി​യു​ന്നു​ള്ളൂ. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ​ത് 2007ലെ​ന്ന വി​വ​രം എ​സ്ഐ​ടി​ക്ക് മു​ന്നി​ലു​ണ്ട്. അ​ന്നാ​രാ​ണ് ദേ​വ​സ്വം മ​ന്ത്രി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഐ​ടി ഓ​ഫീ​സി​ലാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​വി​ലെ മു​ത​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശി​ന് ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

 

 

Tags : K.C. Venugopal questioning Adoor Prakash UDF

Recent News

Up