x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ന്നു; കെ.​സി.​വേ​ണു​ഗോ​പാ​ൽ


Published: January 8, 2026 10:48 PM IST | Updated: January 8, 2026 10:49 PM IST

പ​ത്ത​നം​തി​ട്ട: യു​ദ്ധ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ക്യാ​പ്റ്റ​ന്‍റെ വി​ലാ​പ​കാ​വ്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ളെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ശ​ബ​രി​മ​ല​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​രി​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ എ​ങ്ങ​നെ താ​ലോ​ലി​ക്കാ​മെ​ന്ന​തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ സം​ഘ​പ​രി​വാ​റി​നു കി​ട്ടി​യ ഒ​ത്ത കൂ​ട്ടാ​ളി​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​വ​ര്‍ പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പോ​ലും പ​റ​യു​ന്ന വ​ക്താ​വാ​യി മു​ഖ്യ​മ​ന്ത്രി മാ​റി. സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്ന കേ​ര​ള ജ​ന​ത തോ​റ്റ​പ​ട​നാ​യ​ക​ന്‍റെ ര​ക്ഷ​പെ​ടാ​നു​ള്ള ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ളെ വി​ശ്വ​സി​ക്കി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​നം എ​ല്‍​ഡി​എ​ഫി​ന് ക​ടു​ത്ത ശി​ക്ഷ ന​ല്‍​കി.

അ​തി​ല്‍ ത​ക​ര്‍​ന്ന മ​ന​സു​മാ​യി നി​ല്‍​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ത​ന്‍റെ സ്ഥാ​ന​വും പ​ദ​വി​യും നോ​ക്കാ​തെ ന​ട​ത്തി​യ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ്. സ​ത്യ​ത്തി​ന്‍റെ അം​ശം​പോ​ലു​മി​ല്ലാ​ത്ത അ​വ​സ​ര​വാ​ദ പ്ര​സ്താ​വ​ന​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. എ.​കെ. ബാ​ല​നെ കൊ​ണ്ട് വ​ര്‍​ഗീ​യ​ത പ​റ​യി​പ്പി​ച്ച​ത് ആ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യാ​യീ​ക​ര​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യി.

മു​ഖ്യ​മ​ന്ത്രി ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ല്‍​ഡി​എ​ഫി​നൊ​പ്പം നി​ന്നാ​ല്‍ ജ​മാ​അ​ത്ത് ഇ​സ്ലാ​മി പു​രോ​ഗ​മ​ന പ്ര​സ്ഥാ​നം. മ​റി​ച്ചാ​ണെ​ങ്കി​ല്‍ വ​ര്‍​ഗീ​യ​പാ​ര്‍​ട്ടി. ഇ​താ​ണ് സി​പി​എം ലൈ​നെ​ന്നും പ​റ​ഞ്ഞു. ഓ​ര്‍​മ​ശ​ക്തി​യി​ല്ലാ​ത്ത​വ​ര​ല്ല കേ​ര​ള​ജ​ന​ത​യെ​ന്ന് പ​റ​ഞ്ഞ വേ​ണു​ഗോ​പാ​ല്‍ ജ​മാ​അ​ത്ത് ഇ​സ്ലാ​മി​യോ​ടു​ള്ള സി​പി​എ​മ്മി​ന്‍റെ മു​ന്‍​കാ​ല നി​ല​പാ​ടു​ക​ളും തു​റ​ന്നു​കാ​ട്ടി.

 

Tags : K.C. Venugopal Congress Sabarimala

Recent News

Up