x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാൻ മുഖ്യമന്ത്രിസ്ഥാനാർഥിയല്ല': നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ


Published: January 16, 2026 08:43 AM IST | Updated: January 16, 2026 09:57 AM IST

തിരുവനന്തപുരം: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മത്സരിക്കണമെന്ന് എംപിമാർ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവർ ഉണ്ടാകാം. തെരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചർച്ച ഉയർത്തിവിടുന്നത് സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാർഥി നിർണയത്തിനായി സർവേകൾ നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായം തേടും. സിറ്റിംഗ് എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഒറ്റപ്പെട്ട പരാമർശങ്ങൾ മാത്രമാണെന്നും കെ.സി പറഞ്ഞു. കോൺഗ്രസ് പോലൊരു പാർട്ടിയിൽഅത്തരം പരാമർശങ്ങൾ മഹാപാതകമായി കാണാനാവില്ല. മറുവശത്ത് സിപിഎമ്മിൽ ഒരു നേതാവിനെ ഭയന്നുള്ള നിശബ്ദതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags : K.C. Venugopal assembly election Congress

Recent News

Up