തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിച്ചുകൊണ്ട് റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കും. ചവറ കെഎംഎംഎല്ലിനോടു ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം സ്ഥാപിക്കും.
ഇതുവഴി രാജ്യത്തെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി മാറാന്‍ കേരളത്തിനു കഴിയുമെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ് ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിറ്റിക്കല്‍ മിനറല്‍സ് മിഷന് രൂപീകരിക്കുന്നതിനായി ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മറ്റ് പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ ഒരു കേന്ദ്ര ഹബ്ബായി സൈബര്‍വാലി പ്രവര്‍ത്തിക്കും. പിപിപി മാതൃകയില്‍ ആയിരിക്കും ഇത് ആസൂത്രണം ചെയ്യുക.
മലയാള ഭാഷ മാതൃകാ ചലഞ്ച്
തിരുവനന്തപുരം: ഗുണനിലവാരമുള്ള വിശാല ഭാഷാ മാതൃക സൃഷ്ടിക്കുന്നതിനായി മലയാള ഭാഷാ മാതൃക ചലഞ്ച് ആവിഷ്കരിക്കുന്നതിനു ബജറ്റില്‍ പദ്ധതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പഠനം, ആശയ വിനിമയം, സര്‍ഗസൃഷ്ടി, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ ഗുണനിലവാരത്തോടെ സ്ഥിരമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി.
Tags : Kerala Budget; Rare Earth Corridor chavara dustbin