x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം കണ്ട അ​സാ​ധാ​ര​ണ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ; ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ


Published: December 8, 2025 12:28 PM IST | Updated: December 8, 2025 12:28 PM IST

കൊ​ച്ചി: അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്.

നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി. അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്.

2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി. ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ഹ​ർ​ജി​യു​മാ​യി പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ന്‍​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം കോ​ട​തി ഉ​ത്ത​ര​വി​ട്ട തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ദി​ലീ​പ് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യും ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി. ഇ​തു മു​ൻ​നി​ർ​ത്തി​യും ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ, തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ന​ടി ക​ക്ഷി​ചേ​ര്‍​ന്നു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ആ​കെ 90ഓ​ളം ഹ​ര്‍​ജി​ക​ളാ​ണു വി​ചാ​ര​ണ​വേ​ള​യി​ൽ ദി​ലീ​പ് ന​ല്‍​കി​യ​ത്.

Tags : Actress Assault Case Dileep Court Petitions

Recent News

Up