x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎഫ്സി വായ്പാ തട്ടിപ്പ്: പി.​വി. അ​ന്‍​വ​ര്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കി​ല്ല


Published: December 31, 2025 01:14 PM IST | Updated: December 31, 2025 01:14 PM IST

കൊ​ച്ചി: കെ​എ​ഫ്‌​സി വാ​യ്പാ ത​ട്ടി​പ്പി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​വി. അ​ന്‍​വ​ര്‍ ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്(​ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് അ​ന്‍​വ​ര്‍ ഇ​ഡി​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​നു​വ​രി ഏ​ഴി​ന് ഹാ​ജ​രാ​കാ​ന്‍ ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ന്‍​വ​റി​ന് ദു​രൂ​ഹ ബി​നാ​മി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ക​ള​ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​ന്‍​വ​റി​ന്‍റെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ന്‍​വ​റി​നാ​യി​ല്ലെ​ന്നും കെ​എ​ഫ്‌​സി​യി​ല്‍ നി​ന്ന് വ​ഴി​വി​ട്ട ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് അ​ന്‍​വ​റി​ന് ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി ന​ല്‍​കി​യെ​ന്നു​മാ​ണ് ഇ​ഡി നി​ല​പാ​ട്.

ഒ​രേ വ​സ്തു ഈ​ടു​വ​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ വി​വി​ധ ലോ​ണു​ക​ള്‍ കെ​എ​ഫ്‌​സി വ​ഴി പി.​വി. അ​ന്‍​വ​ര്‍ ത​ര​പ്പെ​ടു​ത്തി​യ​താ​യി പ​രി​ശോ​ധ​ന​ക്ക് പി​ന്നാ​ലെ ഇ​ഡി പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മാ​ലാം​കു​ളം ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സി​ന് 7.5 കോ​ടി​യും പി​വി​ആ​ര്‍ ഡെ​വ​ല​പ്പേ​ഴ്‌​സി​ന് 3.05 കോ​ടി​യും, 1.56 കോ​ടി രൂ​പ​യു​മാ​ണ് ലോ​ണ്‍ അ​നു​വ​ദി​ച്ച​ത്. ലോ​ണ്‍ എ​ടു​ത്ത തു​ക​ക​ള്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​യാ​ണ് വി​വ​രം. മാ​ലാം​കു​ളം ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ താ​നാ​ണെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ സ​മ്മ​തി​ച്ച​താ​യും ഇ​ഡി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നി​ല​വി​ല്‍ ഇ​ത് അ​ടു​ത്ത ബ​ന്ധു​വി​ന്‍റേ​യും ഡ്രൈ​വ​റു​ടെ​യും പേ​രി​ലാ​ണ്. മാ​ത്ര​മ​ല്ല, ലോ​ണ്‍ എ​ടു​ത്ത തു​ക പി​വി​ആ​ര്‍ മെ​ട്രോ വി​ല്ലേ​ജ് എ​ന്ന വ​ലി​യ ടൗ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ന്‍​വ​ര്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

2014 ല്‍ 14.38 ​കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ 2021 ആ​യ​പ്പോ​ഴേ​ക്കും 64.14 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​ച്ച​തി​ല്‍ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ അ​ന്‍​വ​റി​ന് സാ​ധി​ച്ചി​ല്ലെ​ന്നും ഇ​ഡി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : KFC loan fraud P.V. Anwar ED

Recent News

Up