തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കാൻ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം തീരുമാനിച്ചു. മന്ത്രി വീണാ ജോർജുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായും കെജിഎംഒഎ സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളിലാണ് തീരുമാനം.
കൂടാതെ ബുധനാഴ്ച മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്പേഷ്യന്റ് സേവനങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് ആശുപത്രിയിൽ പ്രതിഷേധമുണ്ടായിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.സുമയ്ക്ക് പരിക്കേറ്റെന്ന് ആരോപിച്ചാണ് കെജിഎംഒഎ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്. ആശുപത്രിയിൽ ആക്രമണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : kgmoa attukal pongala thiruvananthapuram