x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ ക​ണ്ടെ​ത്തി


Published: December 8, 2025 05:03 AM IST | Updated: December 8, 2025 05:03 AM IST

പ​ട്ടാ​മ്പി: തി​രു​മി​റ്റ​ക്കോ​ടു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി മു​ഹ​മ്മ​ദാ​ലി​യെ ക​ണ്ടെ​ത്തി. കോ​ത​കു​റി​ശി​യി​ല്‍​നി​ന്നാ​ണു പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷം മു​ഹ​മ്മ​ദാ​ലി​യെ കോ​ത​കു​റി​ശി ഭാ​ഗ​ത്ത് വീ​ട്ടി​ല്‍ ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ക​ള്‍ ഉ​റ​ങ്ങി​യ​സ​മ​യ​ത്ത് വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി മു​ഹ​മ്മ​ദാ​ലി പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. തി​രു​മി​റ്റ​ക്കോ​ട് കോ​ഴി​ക്കാ​ട്ടി​രി പാ​ല​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​റ്റ​നാ​ട് ഭാ​ഗ​ത്തു​നി​ന്നു ആ​റ​ങ്ങോ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്കു കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യെ പി​ന്തു​ട​ര്‍​ന്നു​വ​ന്ന സം​ഘം തോ​ക്കു​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റി​ല്‍ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. ഷൊ​ര്‍​ണൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴു സം​ഘ​ങ്ങ​ളാ​യാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ബി​സി​ന​സ് രം​ഗ​ത്തെ വൈ​രാ​ഗ്യ​മാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​യാ​ണ് പ്ര​വാ​സി വ്യ​വ​സാ​യി വി.​പി. മു​ഹ​മ്മ​ദ​ലി. ശ​രീ​ര​മാ​സ​ക​ലം മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മു​ഹ​മ്മ​ദാ​ലി​യെ വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു.

Tags : Kidnapped expatriate businessman found

Recent News

Up