x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരാകും കൊച്ചി മേയർ? യുഡിഎഫിൽ ചർച്ച, അവകാശമുന്നയിക്കില്ലെന്ന് ദീപ്തി മേരി വർ​ഗീസ്


Published: December 14, 2025 10:30 AM IST | Updated: December 14, 2025 10:30 AM IST

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാനൊരുങ്ങി യുഡിഎഫ്. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും.

ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags : Kochi Corporation Kochi Mayor UDF Deepthi Mary Varghese

Recent News

Up