x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സം ഒ​രു കോ​ടി​ രൂ​പ ലാ​ഭം ല​ക്ഷ്യമിട്ട് കെ​എ​സ്ആ​ർ​ടി​സി


Published: November 12, 2025 12:12 AM IST | Updated: November 12, 2025 12:12 AM IST

 ചാ​​​ത്ത​​​ന്നൂ​​​ർ: ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ച് മാ​​​സം ഒ​​​രു കോ​​​ടി രൂ​​​പ നേ​​​ടാ​​​നും ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ഇ​​​ത് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും കെ​​​എ​​​സ് ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ​​​ദ്ധ​​​തി.  ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ൺ ലി​​​റ്റ​​​ർ ഡീ​​​സ​​​ൽ ച​​​ല​​​ഞ്ച് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രി​​​ക​​​യാ​​​ണ്.      

നി​​​ല​​​വി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ്ര​​​തി​​​ദി​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡീ​​​സ​​​ലി​​​ൽ ബ​​​സു​​​ക​​​ളു​​​ടെ ശ​​​രാ​​​ശ​​​രി കെ​​​എം​​​പി​​​എ​​​ൽ (കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് ചെ​​​ല​​​വാ​​​കു​​​ന്ന ഡീ​​​സ​​​ൽ) വെ​​​റും ഒ​​​രു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​ കൈ​​​വ​​​രി​​​ച്ചാൽ പ്ര​​​തി​​​ദി​​​നം 3.25 ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​തി​​​മാ​​​സം ഒ​​​രു കോ​​​ടി രൂ​​​പ​യും ലാ​​​ഭി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കെ​​​എം​​​പി​​​എ​​​ൽ 4.20 ആ​​​യി ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​മാ​​​സ ഡീ​​​സ​​​ൽ ചെ​​​ല​​​വ് 100 കോ​​​ടി​​​ക്ക് താ​​​ഴെ എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. 

Tags : KSRTC one litre diesel chalange KSRTC diesel chalange

Recent News

Up