x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്‌യു നേതാവിന്‍റെ ആരോപണം: വിജയത്തിന്‍റെ ശോഭ കെടുത്താനുള്ള നീക്കമെന്ന് കൊടിക്കുന്നിൽ


Published: December 14, 2025 01:33 PM IST | Updated: December 14, 2025 01:52 PM IST

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച കെഎസ്‌യു നേതാവിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പരാമർശം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

ദേ​ശീ​യ നേ​താ​വ് പാ​ര​വ​ച്ച​താ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്നാണ് കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ സു​ല്‍​ഫി​ക്ക​ര്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചത്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വീ​ശി​യ​ടി​ച്ച യു​ഡി​എ​ഫ് ത​രം​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഇ​ല്ലാ​തെ​പോ​യ​തി​ന് കാ​ര​ണം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​ണെ​ന്ന് അ​ന്‍​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യെ ഇ​ല്ലാ​താ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കി ന​ട​ക്കു​ന്ന ഇ​ങ്ങ​നൊ​രു നേ​താ​വി​നെ പാ​ര്‍​ട്ടി​ക്കോ ജ​ന​ങ്ങ​ള്‍​ക്കോ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്‍​വ​ര്‍ പ​റ​യു​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ദേ​ശീ​യ നേ​താ​വി​നെ​യും പി​എ​യെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ആ​ട്ടി ഓ​ടി​ച്ചാ​ൽ മാ​ത്ര​മേ നി​യ​സ​ഭ തz​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ പ്ര​തീ​ക്ഷ എ​ങ്കി​ലും വെ​ച്ചു പു​ല​ർ​ത്തി​യി​ട്ട് കാ​ര്യ​മു​ള്ളു​വെ​ന്നും സി​പി​എ​മ്മി​നെ സു​ഖി​പ്പി​ച്ചു ലോ​ക​സ​ഭ ജ​യി​ക്കും, പ​ക​രം നി​യ​മ​സ​ഭ​യും പ​ഞ്ചാ​യ​ത്തും അ​വ​ർ​ക്ക് വി​ൽ​ക്കു​മെ​ന്നും അ​ൻ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags : KSU allegation Kodikkunnil Suresh Kottarakkara

Recent News

Up