x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ പത്തനംതിട്ടയില്‍ തുടക്കം


Published: February 5, 2026 02:02 AM IST | Updated: February 5, 2026 02:02 AM IST

പ​ത്ത​നം​തി​ട്ട: എ​ല്‍ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്ന​റ്റ ജാ​ഥ നാ​ളെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കും. മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ നാ​ളെ മു​ത​ല്‍ 14 വ​രെ​യാ​ണ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

കേ​ര​ള കോ​ണ്‍ഗ്ര​സ് - എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി​യാ​ണ് ക്യാ​പ്റ്റ​ന്‍. കെ. ​കെ. ശൈ​ല​ജ, പി. ​കെ. ബി​ജു, പി. ​പി. സു​നീ​ര്‍ എം​പി, സാ​ബു ജോ​ര്‍ജ്, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ഡോ. ​വ​ര്‍ഗീ​സ് ജോ​ര്‍ജ്്, മാ​ത്യൂ​സ് ജോ​ര്‍ജ്, കെ.ജി. അ​ജി​ത്ത്, ഫ്രാ​ന്‍സി​സ് തോ​മ​സ്, എം.​എ. ല​ത്തീ​ഫ്, ബി​നോ​യ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ള്‍.

നാ​ളെ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡ് മൈ​താ​നി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് റാ​ന്നി, അ​ഞ്ചി​ന് കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം ആ​ദ്യ ദി​വ​സ​ത്തെ പ​ര്യ​ട​നം സ​മാ​പി​ക്കും.

 

Tags : LDF LDF Central Region Development March Pathanamthitta

Recent News

Up