കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രതീക്ഷിച്ചതിലും വലിയ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിനെയാണ് വിശ്വസിക്കുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.
"വർഗീയ കൂട്ടുകെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നത്. തീവ്രവാദ - വർഗീയ സംഘടനകളുമായി എൽഡിഎഫ് സഹകരിക്കില്ല സഖ്യവുമില്ല.'-രാമകൃഷ്ണൻ പറഞ്ഞു.
ആർക്ക് വേണമെങ്കിലും എൽഡിഎഫിന് വോട്ട് ചെയ്യാം. ജമാഅത്തെ ഇസ്ലാമി മുമ്പ് പിന്തുണച്ചിട്ടുണ്ടാകാം. അത് അവരുടെ തീരുമാനമാണ്. ജമാഅത്തുമായി ഒരിക്കൽപോലും ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
Tags : tp ramakrishnan ldf convenor local body election kerala