x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​റ​​​സ്റ്റി​​​ന് ത​​​ട​​​സ​​​മില്ലെന്നു നിയമോപദേശം; മാ​ങ്കൂ​ട്ട​ത്തി​ലി​നെ തപ്പി പോലീസ്


Published: November 30, 2025 02:56 AM IST | Updated: November 30, 2025 02:56 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​കപീ​​​ഡ​​​ന പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. രാ​​​ഹു​​​ലി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ അ​​​റ​​​സ്റ്റി​​​ന് ത​​​ട​​​സ​​​മ​​​ല്ലെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പോ​​​ലീ​​​സ് രാ​​​ഹു​​​ലി​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, രാ​​​ഹു​​​ൽ ഇ​​​പ്പോ​​​ഴും ഒ​​​ളി​​​വി​​​ലാ​​​ണ്. രാ​​​ഹു​​​ൽ സം​​​സ്ഥാ​​​നം വി​​​ട്ടെ​​​ന്ന ത​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വാ​​​ർ​​​ത്ത​​​ക​​​ൾ വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും പാ​​​ല​​​ക്കാ​​​ട് ത​​​ന്നെ​​​യു​​​ള്ള ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം. സം​​​സ്ഥാ​​​നം വി​​​ടു​​​ന്ന​​​ത് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ലി​​​ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന.

അ​​​തി​​​നി​​​ടെ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഡി​​​ജി​​​റ്റ​​​ൽ രേ​​​ഖ​​​ക​​​ൾ രാ​​​ഹു​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​ഖേ​​​ന കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു. ഒ​​​ൻ​​​പ​​​ത് ഫ​​​യ​​​ലു​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന ക​​​വ​​​റാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ത​​​ന്‍റെ വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​ന് അ​​​ഞ്ചു​​​മാ​​​സ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷ​​​മാ​​​ണ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​രി മു​​​ഖ്യ​​​മാ​​​യും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദ​​​ങ്ങ​​​ളെ​​​ല്ലാം വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണ് എ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളാ​​​ണ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വു​​​മാ​​​യി വേ​​​ർ​​​പി​​​രി​​​ഞ്ഞ​​​ ശേ​​​ഷ​​​വും ഇ​​​വ​​​ർ​​​ക്ക് ഭ​​​ർ​​​ത്താ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് രാ​​​ഹു​​​ലി​​​ന്‍റെ വാ​​​ദം. അ​​​ത് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​ന് നി​​​ർ​​​ബ​​​ന്ധി​​​ച്ച രാ​​​ഹു​​​ൽ സു​​​ഹൃ​​​ത്താ​​​യ ജോ​​​ബി മു​​​ഖേ​​​ന​​​യാ​​​ണ് ഗു​​​ളി​​​ക എ​​​ത്തി​​​ച്ച​​​തെ​​​ന്നും ഇ​​​ത് ക​​​ഴി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​യി വീ​​​ഡി​​​യോ​​​കോ​​​ൾ ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​ക്കാ​​​രി മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ രേ​​​ഖ​​​ക​​​ളാ​​​ണ് രാ​​​ഹു​​​ൽ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

രാ​​​ഹു​​​ലി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം​​​ത്തി​​​ന് കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ഫോ​​​ണ്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കും.

Tags : Legal advice Police search Rahul Mangkuttathil Arrest

Recent News

Up