കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ ചത്ത പല്ലി. മന്തിക്കൊപ്പം കിട്ടിയ മയോണൈസിലാണ് ചത്ത പല്ലിയെ കണ്ടത്. ഫോട്ടോഗ്രാഫറും വ്ളോഗറുമായ ജിഷ്ണു പ്രകാശിനാണ് ഭക്ഷണത്തിനൊപ്പം ചത്ത പല്ലിയെ കിട്ടിയത്.
ഭക്ഷണത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ജിഷ്ണു ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് പല്ലിയെ കിട്ടിയത്. പല്ലിയെ കിട്ടിയപ്പോള്‍ തന്നെ വെയിറ്ററെ വിളിച്ച് അറിയിച്ചു. മയോണൈസ് ഉണ്ടാക്കിയ ആളെ പറഞ്ഞു വിടുന്നതടക്കമുള്ള നടപടി സ്വീകരിക്കും എന്നാണ് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് ഒരാളും ചോദിക്കാന്‍ വരാത്തതിനാല്‍ ഫുഡ് ഇന്‍സ്പെക്ടറെ വിളിച്ചു പറഞ്ഞു. എന്നാല്‍, ഉടനെ നടപടി എടുക്കാന്‍ പറ്റില്ലെന്നും ഫോട്ടോയും വീഡിയോയും അയച്ചു കൊടുത്താല്‍ മതിയെന്നും പെട്ടെന്ന് എത്തിച്ചേരാനാവില്ലന്നുമാണ് ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞതെന്നാണ് ജിഷ്ണു പറയുന്നത്. ഫോട്ടോയും വിഡിയോയും അയച്ചുകൊടുത്തിട്ടും സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും എടുത്തില്ലെന്നും ജിഷ്ണു പറയുന്നു. കൂടുതൽ പരാതിയുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ജിഷ്ണു.
Tags : dead lizard found mayonise hotel ernakulam